ഇ. അബൂബക്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ന്യൂഡൽഹി: തിഹാർ ജയിലിലുള്ള പോപുലർഫ്രണ്ട് മുൻ ചെയർമാൻ ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു.

ഡൽഹി എയിംസിലെ മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുമെന്ന് സുപ്രീംകോടതി നവംബർ 12ന് വ്യക്തമാക്കിയിരുന്നു. ഇതിനായി രണ്ടു ദിവസത്തിനുള്ളിൽ എയിംസിൽ വിശദമായ വൈദ്യപരിശോധനക്ക് വിധേയമാക്കാനും കോടതി അന്ന് നിർദേശം നൽകുകയുണ്ടായി.

നിരവധി രോഗങ്ങൾമൂലം പ്രയാസപ്പെടുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ. അബൂബക്കർ നൽകിയ ഹരജി പരിഗണിക്കവെ ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഈ നിർദേശം നൽകിയത്. റിപ്പോർട്ട് കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി മാറ്റിയത്. 

Tags:    
News Summary - Popular Front of india leader E. Abubacker bail plea was adjourned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.