ന്യൂഡൽഹി: യുനൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫസ്റ്റ് ലാഡ്‍ലി മീഡിയ ഫെല്ലോഷിപ്പിന് 'മാധ്യമം' പത്രാധിപ സമിതിയംഗം നിസാർ പുതുവന അർഹനായി. 50,000 രൂപയാണ് ഫെല്ലോഷിപ്പ് തുക. 'കേരളത്തിലെ ജയിലുകളിൽ കഴിയുന്ന വനിതാ തടവുകാരുടെ ജയിലനുഭവങ്ങൾ' സംബന്ധിച്ച പഠനത്തിനാണ് ഫെല്ലോഷിപ്പ്.
ദേശീയ മാധ്യമ അവാർഡ്, നാഷനൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യ ഫെല്ലോഷിപ്പ്, യുനൈറ്റഡ് നേഷൻ പോപ്പുലേഷൻ ഫസ്റ്റ് ലാഡ്‍ലി മീഡിയ അവാർഡ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ അവാർഡ്, യൂനിസെഫ് സ്പെഷ്യൽ അച്ചീവ്മെന്റ് പുരസ്കാരം, കേരള മീഡിയ അക്കാദമി മാധ്യമ ഫെല്ലോഷിപ്പ്, അംബേദ്കർ മാധ്യമ അവാർഡ്, ഗ്രീൻ റിബ്ബൺ മാധ്യമ അവാർഡ്, സംസ്ഥാന സർക്കാറിന്‍റെ 2019ലെ കയർ കേരള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ പല്ലന പാനൂർ പുതുവനയിൽ പരേതനായ മൈതീൻ കുഞ്ഞിന്‍റെയും ജമീലയുടെയും മകനാണ്. ഭാര്യ കോളജ് അധ്യാപികയായ ഷഹന സൈനുല്ലാബ്ദീൻ. മകൻ: അഹ്മദ് നഥാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.