കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്‍റേതെന്ന പേരിൽ അശ്ലീല വിഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ നിരവധി പേർ കസ്റ്റഡിയിൽ. പാലക്കാട് സ്വദേശിയടക്കം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി പേർ കസ്റ്റഡിയിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
വിഡിയോ പ്രചരിപ്പിച്ചവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ മൊഴിയെടുത്തശേഷം കുറ്റക്കാരെന്ന് തെളിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്തും.
വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർ, കമൻറ് ചെയ്തവർ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് അടക്കം നിരവധിയാളുകളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരുകയാണ്.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്‍റെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ വിഡിയോ പ്രത്യക്ഷപ്പെട്ടതായി പരാതിക്കാർ ചൂണ്ടിക്കാട്ടിയ സ്റ്റീഫൻ ജോൺ, ഗീത പി. തോമസ് എന്നീ പ്രൊഫൈലുകളിലെ വ്യക്തികളുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അന്വേഷണം. ഐ.ടി ആക്‌ട് 67എ, 123 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കൂടുതൽ പേർക്കായി തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.