മഞ്ചേരി: പോക്സോ കേസുകളിൽ പ്രതിയായ മധ്യവയസ്കൻ കോടതി കെട്ടിടത്തിൽനിന്ന് ചാടി. കിഴക്കേ ചാത്തല്ലൂർ സ്വദേശി തച്ചറായിൽ വീട്ടിൽ ആലിക്കുട്ടിയാണ് (56) മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി കെട്ടിടത്തിെൻറ രണ്ടാം നിലയിൽനിന്ന് ചാടിയത്. തലക്കും കൈക്കും പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11.15ഓടെയായിരുന്നു സംഭവം. താഴത്തെ നിലയിൽ അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ ഓഫിസിെൻറ ഓടുേമഞ്ഞ മേൽക്കൂരയുടെ മുകളിലേക്കാണ് ഇയാൾ വീണത്.
പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് മാനഹാനി വരുത്തിയതിന് ഏപ്രിൽ 17ന് എടവണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് ജില്ല ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ, ഏപ്രിൽ 27ന് മറ്റൊരു പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ കേസും രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ എത്തിച്ചപ്പോഴാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.