പാലക്കാട്: പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കാന്‍ ആറുമണിക്കൂര്‍ കാത്തിരിപ്പ്. പാലക്കാട് ജില്ല വനിത-ശിശു ആശുപത്രിയിലാണ് സംഭവം. പതിനാറുകാരിയായ പെണ്‍കുട്ടിയുമായി വടക്കഞ്ചേരി പൊലീസാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ ആശുപത്രിയിലെത്തിയത്. പക്ഷേ, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പെണ്‍കുട്ടിയെ തിരിഞ്ഞുനോക്കിയില്ലെന്ന് പറയുന്നു.
രാത്രി 7.45 ആയിട്ടും പെണ്‍കുട്ടിയുമായി പൊലീസുകാര്‍ ആശുപത്രിയില്‍ കാത്തിരിപ്പ് തുടര്‍ന്നു. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ എത്തിയെങ്കിലും പരിശോധിക്കാന്‍ തയാറാവാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് നിര്‍ദേശിച്ചതെന്ന് ആക്ഷേപമുണ്ട്. തുടര്‍ന്ന് ജില്ല കലക്ടര്‍ വിഷയത്തില്‍ ഇടപെട്ടു. ജില്ല സാമൂഹികനീതി ഓഫിസര്‍ ആശുപത്രിയില്‍ നേരിട്ടെത്തി.
തിനുശേഷം രാത്രി 8.15ഓടെയാണ് ഡോക്ടര്‍ പരിശോധനക്ക് തയാറായതെന്നാണ് വിവരം. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. പോക്‌സോ കേസിലെ ഇരകളായി എത്തുന്നവരെ ഒരുമണിക്കൂറിനകമെങ്കിലും വൈദ്യ പരിശോധനക്ക് വിധേയമാക്കി വിട്ടയക്കണമെന്നാണ് നിര്‍ദേശമുള്ളതെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.