ഇന്നും പ്രതിഷേധം കനക്കും; സംഘർഷ സാധ്യത, കരിദിനവുമായി കോൺഗ്രസ്

തി​​രു​​വ​​ന​​ന്ത​​പു​​രം: വി​മാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കു​ നേ​രെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​തി​നു​ പി​ന്നാ​ലെ, ഇന്നലെ രാത്രി മുതൽ ആരംഭിച്ച വ്യാപക പ്രതിഷേധവും സംഘർഷവും ഇന്നും തുടരാൻ സാധ്യത. ചൊ​​വ്വാ​​ഴ്ച സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി കോൺഗ്രസ് ക​​രി​​ദി​​നം ആ​​ച​​രി​​ക്കു​​ന്നുണ്ട്.

ഇന്നലെ വൈകുന്നേരം വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രിതിഷേധിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായാണ് സംഘർഷങ്ങളുണ്ടായത്. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, കോ​ട്ട​യം, ഇടുക്കി തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാ​ണ് സം​ഘ​ർ​ഷമുണ്ടായത്. പലയിടത്തും കോൺഗ്രസ്-സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

രാ​​ത്രി ഏ​​ഴ​​ര​​യോ​​ടെ മു​​തി​​ർ​​ന്ന നേ​​താ​​വ്​ എ.​​കെ. ആ​​ന്‍റ​​ണി ഓ​​ഫി​​സി​​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​പ്പോ​​ഴാ​​ണ്​ ഒ​​രു സം​​ഘം സി.​​പി.​​എം-​​ഡി.​​വൈ.​​എ​​ഫ്.​​ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ തി​​രു​​വ​​ന​​ന്ത​​പു​​രത്ത് കോൺ​ഗ്ര​സ്​ ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​ര ഭ​വ​നു​ നേ​രെ അ​​ക്ര​​മം അ​​ഴി​​ച്ചു​​വി​​ട്ട​​ത്. കാ​​ർ ഉ​​ൾ​​പ്പെ​​ടെ മൂ​​ന്ന്​ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ചി​​ല്ലു​​ക​​ൾ ത​​ക​​ർ​​ത്തു. ഓ​​ഫി​​സി​​ന്​ മു​​ന്നി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന ഫ്ല​​ക്സു​​കളും ത​​ക​​ർ​​ത്തു. അ​​ക്ര​​മ​​വു​​മാ​​യി സി.​​പി.​​എം മു​​ന്നോ​​ട്ടു​​പോ​​യാ​​ൽ പ്ര​​തി​​രോ​​ധി​​ക്കേ​​ണ്ടി വ​​രു​​മെ​​ന്ന്​ കെ.​​പി.​​സി.​​സി പ്ര​​സി​​ഡ​​ന്‍റ്​ കെ. ​​സു​​ധാ​​ക​​ര​​ൻ മു​​ന്ന​​റി​​യി​​പ്പ്​ ന​​ൽ​​കി​​യിട്ടുണ്ട്. പാ​​ർ​​ട്ടി ആ​​സ്ഥാ​​ന​​ത്തി​​ന്​ നേ​​രെ​​യു​​ണ്ടാ​​യ അ​​ക്ര​​മ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാണ്​ ചൊ​​വ്വാ​​ഴ്ച ക​​രി​​ദി​​നം ആ​​ച​​രി​​ക്കു​ന്നത്.

ഇന്നലെ രാത്രി തന്നെ കണ്ണൂരിൽ കോൺഗ്രസ് ജില്ല കമ്മിറ്റി ഓഫിസിനു നേരെ രാത്രി അക്രമമുണ്ടായി. തലശ്ശേരി, പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി എന്നിവിടങ്ങളിലും അക്രമമം അരങ്ങേറി. കാസർകോട് പിലിക്കോട്, കോഴിക്കോട് നൊച്ചാട്, പത്തനംതിട്ടയിലെ മല്ലപ്പള്ളി, അടൂർ, തിരുവനന്തപുരം പൗഡിക്കോണം, കൊല്ലം ചവറ, പന്മന എന്നിവിടങ്ങളിലും കോൺഗ്രസ് ഓഫിസിന് നേരെ അക്രമമുണ്ടായി. ഇടുക്കി ഡി.സി.സി പ്രസിഡന്റിന്റെ വാഹനത്തിന് നേരെ തൊടുപുഴയിൽ കല്ലേറും ഉണ്ടായി.

അതീവ ജാഗ്രതക്ക് ഡി.ജി.പിയുടെ നിർദേശം

സി.പി.എം-കോൺഗ്രസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി അതീവ ജാഗ്രതക്ക് ഡി.ജി.പിയുടെ നിർദേശം. പരമാവധി പൊലീസുകാരെ വിന്യസിക്കാനാണ് നിർദേശം. പൊലീസ് ആസ്ഥാനത്തിന്‍റെ സുരക്ഷയും വർധിപ്പിച്ചു.

Tags:    
News Summary - Possibility of Congress and CPIM clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.