വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ

മൂ​ല​മ​റ്റം (ഇ​ടു​ക്കി): വേ​ന​ൽ ചൂ​ട് ക​ടു​ത്ത​തോ​ടെ സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ. 2021 മാ​ർ​ച്ച് 19ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 88.42 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​പ​​ഭോ​ഗ​മാ​ണ്​ കെ.​എ​സ്.​ഇ.​ബി​യു​ടെ നി​ല​വി​ലെ സ​ർ​വ​കാ​ല റെ​ക്കോ​ഡ്. ഇ​ത് മ​റി​ക​ട​ന്ന് ഉ​പ​ഭോ​ഗം ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടു​വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 89.61 ദ​ശ​ല​ക്ഷം യൂ​നി​റ്റി​ലെ​ത്തി. നാ​ൾ​ക്കു​നാ​ൾ ചൂ​ട് വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ഉ​പ​യോ​ഗം ഇ​നി​യും ഉ​യ​രും എ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ കൂ​ടി എ​ത്തു​ന്ന​തോ​ടെ ഉ​പ​ഭോ​ഗം 90 ദ​ശ​ല​ക്ഷം യൂ​നി​റ്റ് മ​റി​ക​ട​ന്നേ​ക്കു​മെ​ന്ന്​ കെ.​എ​സ്.​ഇ.​ബി ക​ണ​ക്കു​​കൂ​ട്ടു​ന്നു.

ആ​കെ ഉ​പ​ഭോ​ഗ​മാ​യ 89.61 ദ​ശ​ല​ക്ഷം യൂ​നി​റ്റി​ൽ 31.51 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ ആ​ഭ്യ​ന്ത​ര​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യും 58.10 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ പു​റം സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വാ​ങ്ങി. വേ​ന​ൽ ചൂ​ട് ക​ടു​ക്കു​ന്ന​തോ​ടെ പു​റം വൈ​ദ്യു​തി​യു​ടെ വി​ല വ​ർ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം ഇ​നി​യും വ​ർ​ധി​പ്പി​ക്കേ​ണ്ടി​വ​രും. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ വൈ​ദ്യു​തി നി​ല​യ​മാ​യ ഇ​ടു​ക്കി​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ല​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 15.177 ദ​ശ​ല​ക്ഷം യൂ​നി​റ്റ് ഉ​ൽ​പാ​ദി​പ്പി​ച്ചു. ശ​ബ​രി​ഗി​രി​യി​ൽ 6.41 ദ​ശ​ല​ക്ഷം, ഇ​ട​മ​ല​യാ​ർ 1.53 ദ​ശ​ല​ക്ഷം, കു​റ്റ്യാ​ടി 1.70 ദ​ശ​ല​ക്ഷം, നേ​ര്യ​മം​ഗ​ലം 0.55 ദ​ശ​ല​ക്ഷം, ഷോ​ള​യാ​ർ 1.30 ദ​ശ​ല​ക്ഷം, ലോ​വ​ർ​പെ​രി​യാ​ർ 0.62 ദ​ശ​ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു നി​ല​യ​ങ്ങ​ളി​ലെ ഉ​ൽ​പാ​ദ​നം.

ആ​ഭ്യ​ന്ത​ര വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ച്ച​തോ​ടെ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഗ​ണ്യ​മാ​യി താ​ഴ്ന്നു​തു​ട​ങ്ങി. മ​ഴ​ക്കാ​ല​ത്ത് 95 ശ​ത​മാ​ന​ത്തി​ല​ധി​കം എ​ത്തി​യ ജ​ല​നി​ര​പ്പ് 63 ശ​ത​മാ​ന​ത്തി​ൽ താ​ഴേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി. ഇ​ടു​ക്കി​യി​ൽ നി​ല​വി​ൽ 62 ശ​ത​മാ​ന​മാ​ണ്​ ജ​ല​നി​ര​പ്പ്. പ​മ്പ 58, ഷോ​ള​യാ​ർ 51, ഇ​ട​മ​ല​യാ​ർ 56, മാ​ട്ടു​പെ​ട്ടി 58, കു​റ്റ്യാ​ടി 67, പൊ​ൻ​മു​ടി 18, നേ​ര്യ​മം​ഗ​ലം 36, ലോ​വ​ർ​പെ​രി​യാ​ർ 42 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ്​ ഡാ​മു​ക​ളി​ൽ. സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളി​ലും കൂ​ടി 59 ശ​ത​മാ​നം ജ​ലം അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. ഇ​ത് ഉ​പ​യോ​ഗി​ച്ച് 2440.49 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാം.

Tags:    
News Summary - Power consumption at an all-time high

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.