തിരുവന്തപുരം: തിത്ലി ചുഴലിക്കാറ്റ് മൂലമുണ്ടായ വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് ഇന്നും തുടരും. ഇതേ തുടർന് ന് വൈകുന്നേരം ആറ് മുതൽ രാത്രി 11 വരെ അരമണിക്കൂറിൽ കുറയാതെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പമ്പ് ഹൗസുകള്‍ എന്നിവയെ നിയന്ത്രണത്തില്‍നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
തിത്ലി ചുഴലിക്കാറ്റ് മൂലം കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന താല്‍ച്ചര്‍ - കോളാര്‍ 500 കെ.വി ഡി.സി ലൈനും അങ്കൂള്‍-ശ്രീകാകുളം 765 കെ.വി ലൈനുമാണ് തകരാറിലായത്. ഇതേ തുടർന്ന്, സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ 800 മെഗാവാട്ടിെൻറ കുറവുണ്ടായിട്ടുണ്ട്. ഇതിനാലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.