റാന്നി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പ്രകടനം പോലും കാഴ്ചവെക്കാനാവാതെ റാന്നിയിൽ യു.ഡി.എഫ് പരാജയം ഏറ്റുവാങ്ങി. അതേസമയം എൽ.ഡി.എഫിെൻറത് തിളക്കമാർന്ന വിജയവും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനമായിരുന്നു റാന്നി മണ്ഡലത്തിൽ യു.ഡി.എഫിേൻറത്. അന്ന് വിജയിച്ച പല പഞ്ചായത്തുകളിലും യു.ഡി.എഫിന് കാര്യമായ ഭൂരിപക്ഷമില്ല. തുടക്കം മുതലേ പലഘടകങ്ങളും റിങ്കുവിെൻറ തോൽവിക്കു കാരണമായി. നേരിയ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി പ്രമോദ് നാരായണൻ വിജയിച്ചത്.
കോൺഗ്രസിനുള്ളിലെ സീറ്റുമോഹികളുടെ പ്രവർത്തനങ്ങൾ പല ബൂത്തുകളിലും വോട്ട് കുറച്ചതായാണ് വിലയിരുത്തൽ. റിങ്കുവിനു സീറ്റു ലഭിക്കുന്നതിന് മുമ്പ് ഒരുപക്ഷത്തിെൻറ പാരവെപ്പ് പ്രകടമായിരുന്നു. അനുകൂല സാഹചര്യമുണ്ടായിട്ടും ജയിക്കാൻ കഴിയാതെപോയത് ചർച്ചയാകുന്നുണ്ട്. ഇത്തവണ എൻ.ഡി.എക്ക് ലഭിച്ച വോട്ടുകളുടെ കുറവ് എൽ.ഡി.എഫിന് ഗുണമായതായാണ് വിലയിരുത്തൽ. എൽ.ഡി.എഫിന് ഏഴ് പഞ്ചായത്തുകളിലാണ് ലീഡുള്ളത്. യു.ഡി.എഫിന് അഞ്ചും. റാന്നി, ചെറുകോൽ, അയിരൂർ, എഴുമറ്റൂർ, നാറാണംമൂഴി, പെരുനാട്, കോട്ടാങ്ങൽ എന്നീ പഞ്ചായത്തുകളിലാണ് ലീഡ്. പഴവങ്ങാടി, വെച്ചൂച്ചിറ, അങ്ങാടി, കൊറ്റനാട്, വടശ്ശേരിക്കര എന്നീ പഞ്ചായത്തുകളിൽ യു.ഡി.എഫിനും ലീഡ് ലഭിച്ചു.
വെച്ചൂച്ചിറയിൽ യു.ഡി.എഫിന് 663 വോട്ടാണ് ഭൂരിപക്ഷം. യു.ഡി.എഫ് കോട്ടയെന്ന് അറിയപ്പെടുന്ന ഇവിടെ ഭൂരിപക്ഷം കുറഞ്ഞു. പഴവങ്ങാടിയിലും യു.ഡി.എഫിന് 1240 വോട്ട് ഭൂരിപക്ഷം ലഭിച്ചു. കോട്ടാങ്ങലിൽ 751 വോട്ടാണ് എൽ.ഡി.എഫിെൻറ ഭൂരിപക്ഷം. പെരുനാട്ടിൽ ഇവർക്ക് 1607 വോട്ട് ഭൂരിപക്ഷം ഉണ്ടായി. നാറാണംമൂഴിയിലും എൽ.ഡി.എഫിന് 82 വോട്ട് ഭൂരിപക്ഷം ലഭിച്ചു. അങ്ങാടി പഞ്ചായത്തിൽ യു.ഡി.എഫിന് 613 വോട്ട് ഭൂരിപക്ഷം ലഭിച്ചു.
കൊറ്റനാട്ടിൽ 11 വോട്ട് മാത്രമാണ് യു.ഡി.എഫിെൻറ ഭൂരിപക്ഷം. എഴുമറ്റൂരിൽ 672 വോട്ട് ഭൂരിപക്ഷം ഇടതിന് കിട്ടി. അയിരൂരിൽ 589 വോട്ട് പ്രമോദിന് കുടുതൽ കിട്ടി. റാന്നി പഞ്ചായത്തിലും എൽ.ഡി.എഫിനാണ് ഭൂരിപക്ഷം. 434 വോട്ട് ആണ് ഭൂരിപക്ഷം. വടശ്ശേരിക്കരയിൽ 45 വോട്ട് മാത്രമാണ് യു.ഡി.എഫിെൻറ ഭൂരിപക്ഷം. ബി.ജെ.പി ഭരിക്കുന്ന ചെറുകോൽ പഞ്ചായത്തിലും 117 വോട്ട് എൽ.ഡി.എഫിന് ലീഡാണ്. നാട്ടുകാരെ പോലെ ചിട്ടയായ മിന്നുന്ന പ്രചാരണംനടത്തി വിജയിച്ച പ്രമോദിെൻറ വിജയത്തിന് ഏറെ തിളക്കമുണ്ട്.
പത്തനംതിട്ട: വരത്തൻ, ലവ് ജിഹാദ്, ബി.ജെ.പി ബന്ധം തുടങ്ങിയ ആരോപണങ്ങളെയെല്ലാം അതിജീവിച്ചാണ് പ്രമോദ് നാരായണൻ റാന്നിയുടെ ജനപ്രതിനിധിയായത്. ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രമോദ് റാന്നിയിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായത് പത്തനംതിട്ടയിലെ കേരള കോൺഗ്രസുകാർക്കുപോലും അത്ര രുചിച്ചിരുന്നില്ല. എൽ.ഡി.എഫിലെ സി.പി.എമ്മിൽ നിന്നടക്കം എതിർപ്പുകളെ നേരിടേണ്ടിവന്നു. അതിനെയെല്ലാം അതിജീവിച്ച് പ്രമോദ് നാരായണൻ നേടിയത് അത്ഭുത വിജയമാണ്. പ്രമോദിെൻറ വിജയം കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണിയുടെ നയതന്ത്ര വിജയമായും വിലയിരുത്തെപ്പടുന്നു.
പ്രമോദിെൻറ മുഖ്യ എതിരാളി കോൺഗ്രസിലെ റിങ്കു ചെറിയാെൻറ നേതൃത്വത്തിലാണ് പ്രമോദ് വരത്തനെന്ന പ്രചാരണം നടത്തിയത്. അതിനുള്ള റാന്നിക്കാരുടെ കൂടി മറുപടിയാണ് തെരെഞ്ഞടുപ്പ് ഫലം. പ്രചാരണ വേളയിൽ ജോസ് കെ.മാണി നടത്തിയ ലവ് ജിഹാദ് ആരോപണം റാന്നിയിൽ യു.ഡി.എഫ് പ്രചാരണമാക്കിയിരുന്നു. റാന്നി പഞ്ചായത്തിൽ ബി.ജെ.പിയുടെയും സി.പി.എമ്മിെൻറയും പിന്തുണയിൽ കേരള കോൺഗ്രസ് അംഗം പ്രസിഡൻറായതിന് സമാനമായ ബി.ജെ.പി ബന്ധം നിയമസഭ തെരെഞ്ഞടുപ്പിലുമുെണ്ടന്ന പ്രചാരണവുമുണ്ടായി.
ക്രൈസ്തവർ ഏറെയുള്ള മണ്ഡലത്തിൽ നായർ സമുദായാംഗമായ ആളെ സ്ഥാനാർഥിയാക്കിയ കേരള കോൺഗ്രസ് തീരുമാനം ഏറെ വിമർശിക്കെപ്പട്ടിരുന്നു. അതെല്ലാം അസ്ഥാനത്താക്കുന്നതുമായി പ്രമോദിെൻറ വിജയം. റാന്നിയിലേത് ഇടതുമുന്നണിയുടെ രാഷ്ട്രീയ വിജയമായാണ് വിലയിരുത്തെപ്പടുന്നത്. എൻ.ഡി.എക്കുവേണ്ടി ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡൻറും എസ്.എൻ.ഡി.പി പത്തനംതിട്ട യൂനിയൻ പ്രസിഡൻറുമായ കെ. പത്മകുമാറായിരുന്നു മത്സരിച്ചത്. 2016ലും പത്മകുമാറായിരുന്നു എൻ.ഡി.എ സ്ഥാനാർഥി.
വടശ്ശേരിക്കര: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ ഉൾപ്പാർട്ടി പോരുകൊണ്ട് കലുഷിതമായിരുന്ന യു.ഡി.എഫ് സംവിധാനത്തിെൻറ പാളിച്ചയാണ് ഇഞ്ചോടിഞ്ചു പോരാടിയിട്ടും കോൺഗ്രസ് സ്ഥാനാർഥിയായ റിങ്കു ചെറിയാനു പരാജയം സമ്മാനിച്ചത്. അതേസമയം, നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച ഇടതുപക്ഷ സ്ഥാനാർഥി കേരള കോൺഗ്രസ് എമ്മിലെ അഡ്വ. പ്രമോദ് നാരായണന് മുൻ വർഷങ്ങളിൽ ഇടതുപക്ഷത്തിന് അട്ടിമറി വിജയം ലഭിച്ചുകൊണ്ടിരുന്ന പഞ്ചായത്തുകളിൽപോലും നേരിയ മുൻതൂക്കം മാത്രമാണ് നേടാനായത്.
അതിൽത്തന്നെ ഇടതുകോട്ടയായ പെരുനാട്ടിൽനിന്നാണ് ആശ്വാസകരമായ ഭൂരിപക്ഷം ലഭിച്ചത്. റാന്നിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി നിരവധിപേരുടെ പേരുകൾ ഉയർന്നുവരുകയും ചിലരൊക്കെ പ്രചാരണം തുടങ്ങുകയും ചെയ്തതിനുശേഷമാണ് മുൻ എം.എൽ.എയുടെ മകനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ റിങ്കു ചെറിയാൻ ഉമ്മൻ ചാണ്ടിയുടെ പ്രത്യേക താൽപര്യപ്രകാരം റാന്നിയിൽ സ്ഥാനാർഥിയാകുന്നത്. ഇതോടെ റാന്നിയിൽ കോൺഗ്രസ് എന്നാൽ, കുടുംബവാഴ്ചയാണെന്നാരോപിച്ചു ഒരുവിഭാഗം എ.ഐ.സി.സിക്ക് പരാതി നൽകുക വരെ ചെയ്തു. ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കാതെതന്നെ മത്സരരംഗത്തു സജീവമായതോടെ അനായാസേന ജയിക്കുമെന്ന അമിത ആത്മവിശ്വാസം ഉണ്ടായതാണ് റിങ്കുവിെൻറ പാളയത്തിന് തിരിച്ചടിയായത്.
തൊട്ടടുത്ത എതിർ സ്ഥാനാർഥിയായ പ്രമോദ് നാരായൺ റാന്നിക്കാരനല്ല എന്നതും സി.പി.എമ്മിെൻറ സിറ്റിങ് സീറ്റിൽ മാണി കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കുന്നുവെന്നതും യു.ഡി.എഫിെൻറ വിജയം ഉറപ്പാക്കുമെന്ന് റിങ്കു ചെറിയാെൻറ പ്രചാരണത്തിന് ചുക്കാൻ പിടിച്ചവരൊക്കെ ഉറച്ചുവിശ്വസിച്ചു. അതുകൊണ്ടുതന്നെ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽനിന്നുപോലും വോട്ടുനേടുന്നതിൽ പുരോഗതി കൈവരിക്കാൻ യു.ഡി.എഫിനായില്ല. തുടർച്ചയായ ആറാം തവണയാണ് റാന്നിയിൽ യു.ഡി.എഫ് ദയനീയമായി പരാജയപ്പെടുന്നത്.
റാന്നി: റാന്നിയിൽ ഇരു മുന്നണികളിലും പ്രതീക്ഷെവച്ച് ലീഡ് മാറിമറിഞ്ഞു. ആകെയുള്ള 19 റൗണ്ട് എണ്ണുന്നതിനിടയിൽ ലീഡുകൾ മാറിവന്നത് ഇരുകൂട്ടരും വിജയപ്രതീക്ഷ െവച്ചുപുലർത്തി. ചില റൗണ്ടുകളിൽ എൻ.ഡി.എയും ആയിരത്തോളം വോട്ടുപിടിച്ചു. പിന്നീടുള്ള റൗണ്ടുകളിൽ അവർ പിറകോട്ടടിച്ചു. ആദ്യറൗണ്ട് എണ്ണിത്തുടങ്ങിയത് ഒമ്പത് മണിയോടെയാണ്. ആദ്യം പോസ്റ്റൽ എണ്ണിയെങ്കിലും അതിെൻറ ഫലം വന്നത് 11 മണിയോടെയാണ്. ആദ്യ റൗണ്ടിൽ 751 വോട്ടിന് എൽ.ഡി.എഫ് ലീഡ് നേടി. രണ്ടാംറൗണ്ടിലും എൽ.ഡി.എഫ് 931 വോട്ടായിരുന്നു.
മൂന്നാംറൗണ്ടിൽ ലീഡ് യു.ഡി.എഫ് 512 വോട്ടോടെ തിരിച്ചുപിടിച്ചു. ആദ്യ റൗണ്ടുകളിൽ കോട്ടാങ്ങൽ പഞ്ചായത്തും വെച്ചൂച്ചിറയും ആണ് എണ്ണിയത്. പിന്നീട് പെരുനാട് പഞ്ചായത്ത് എണ്ണിത്തുടങ്ങി. നാലാമത്തെ റൗണ്ടിൽ വീണ്ടും എൽ.ഡി.എഫിന് ലീഡ് കിട്ടി. 283 വോട്ടായിരുന്നു ലഭിച്ചത്. അഞ്ചാം റൗണ്ടിൽ നാറാണംമൂഴി പഞ്ചായത്ത് ആരംഭിച്ചപ്പോൾ എൽ.ഡി.എഫിന് 1316 വോട്ട് ലീഡ് ലഭിച്ചു. ആറാംറൗണ്ടിൽ എൽ.ഡി.എഫിൽ 612 വോട്ട് ലീഡായി. എഴാം റൗണ്ടിൽ എത്തിയപ്പോൾ 346 വോട്ട് കൂടുതൽ യു.ഡി.എഫിന്. അങ്ങനെ ലീഡ് മാറിയും തിരിഞ്ഞുവന്നു. എട്ടാം റൗണ്ട് എത്തിയപ്പോൾ ലീഡ് യു.ഡി.എഫ് തന്നെ നിലനിർത്തി. ഏഴും എട്ടും അങ്ങാടിയും കൊറ്റനാടും ആയിരുന്നു എണ്ണിയത്.
റൗണ്ട് ഒമ്പതിൽ എത്തിയപ്പോൾ യു.ഡി.എഫ് 68 വോട്ടിന് ലീഡ് നേടി. പത്തും പതിനൊന്നും റൗണ്ടുകൾ ലീഡ് യു.ഡി.എഫ് നിലനിർത്തി. യഥാക്രമം 544 ഉം 83ഉം ആയിരിന്നു ലീഡ്. റൗണ്ട് 12 ഉം 13ഉം എത്തിയപ്പോൾ ലീഡ് എൽ.ഡി.എഫിനു യാഥാക്രമം 462ഉം 325 ഉം കിട്ടി. പിന്നീട് 14 മുതൽ 17 വരെ എൽ.ഡി.എഫ് തന്നെ ലീഡ് നിലനിർത്തി. യാഥാക്രമം എൽ.ഡി.എഫിന് 341,432,204,50 െവച്ച് ലഭിച്ചു. പിന്നീട് റൗണ്ട്18 എത്തിയപ്പോൾ യു.ഡി.എഫ് 177 ആക്കി. അവസാന റൗണ്ടിൽ എൽ.ഡി.എഫ് 245 വോട്ട് ലീഡ് നേടി . 9 മെഷീനുകൾ പല കാരണങ്ങളാൽ അവസാനമാണ് എണ്ണിയത്.
പത്തനംതിട്ട: അഞ്ചിടത്തും ഇടതുമുന്നണി വിജയം ആവർത്തിച്ച മലയോര ജില്ലക്ക് പുതിയ മന്ത്രിസഭയിൽ ഇടം ലഭിക്കാൻ സാധ്യത. രാജു എബ്രഹാം വീണ്ടും മത്സരിച്ച് ജയിച്ചിരുന്നെങ്കിൽ അദ്ദേഹം സി.പി.എമ്മിെൻറ മന്ത്രിയാകുമായിരുന്നു. പുതിയ സാഹചര്യത്തിൽ ആറന്മുളയിൽനിന്ന് വലിയ ഭൂരിപക്ഷത്തിൽ വീണ്ടും വിജയിച്ച വീണാജോർജും കോന്നിയിൽ നിന്നും രണ്ടാമതും വിജയിച്ച കെ.യു. ജനീഷ്കുമാറുമാണ് ജില്ലയിൽനിന്നുള്ള സി.പി.എം എം.എൽ.എമാർ.
ഇവരിൽ വീണാ േജാർജിന് മന്ത്രിസ്ഥാനാം ലഭിക്കാൻ സാധ്യത കൽപിക്കുന്നുണ്ട്്. മുഖ്യമന്ത്രിയടക്കമുള്ളവരുമായുള്ള നല്ല ബന്ധമാണ് ഇതിന് കാരണം. ഇങ്ങനെയുണ്ടാകുന്നില്ലെങ്കിൽ ഘടകകക്ഷികൾക്കാെണങ്കിലും മന്ത്രി ലഭിച്ചേക്കും. കഴിഞ്ഞ മന്ത്രിസഭയിൽനിന്ന് ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട മാത്യു ടി.തോമസ് തന്നെ വീണ്ടും ജനതാദളിനെ പ്രതിനിധീകരിേച്ചക്കാം.
ഇത്രകാലവും മന്ത്രിസ്ഥാനം അലങ്കരിച്ച മാത്യു ടി.തോമസിന് തന്നെ വീണ്ടും അവസരം ലഭിക്കുന്ന കാര്യത്തിൽ അവരുടെ പാർട്ടിയുടെ തീരുമാനം പ്രധാനമാണ്. മറ്റൊരു സാധ്യത കൽപിക്കുന്നത് അടൂരിൽനിന്ന് മൂന്നാമതും വിജയിച്ച ചിറ്റയം േഗാപകുമാറിനാണ്. സി.പി.ഐയുടെ തീരുമാന പ്രകാരം ചിറ്റയത്തിന് ഇനി ഒരു അവസരം ഇല്ല. അതുകൊണ്ട് ചിറ്റയത്തെ മന്ത്രിസ്ഥാനത്തേക്കോ അല്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ അടക്കം മറ്റ് സ്ഥാനങ്ങളിലേക്കോ പരിഗണിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.