കോട്ടയം: പ്രവാസി ചിട്ടിയിൽ അംഗങ്ങളായവരിൽ ഏറെയും വരുമാനം നിക്ഷേപിച്ചത് തീരദേശ ഹൈവേ നിർമാണത്തിന്. 59 ലക്ഷമാണ് ഇതുവരെ ചിട്ടിവരിക്കാരുടെ നിക്ഷേപം. തീരദേശ ഹൈവേക്ക ് 421, ഹൈടെക് വിദ്യാലയ പദ്ധതിക്ക് 325, ആരോഗ്യപദ്ധതികൾക്ക് 292, റോഡുകളും പാലങ്ങളും നിർമിക ്കാൻ 281, ഐ.ടി പാർക്കുകളുടെ നിർമാണത്തിന് 275, മലയോര ഹൈവേക്ക് 145, സ്റ്റേഡിയം നിർമാണത്തി ന് 38 എന്നിങ്ങനെയാണ് വിവധ പദ്ധതികളിൽ തങ്ങളുടെ ചിട്ടിവരുമാനം നിക്ഷേപിക്കാൻ താൽ പര്യം പ്രകടിപ്പിച്ചവരുടെ എണ്ണം.
കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടികളിൽ ചേരുന്നവർ ക്ക് ഇതിൽനിന്നുള്ള വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് നിർദേശിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. കിഫ്ബി പദ്ധതിയിലൂടെ നടപ്പാക്കുന്ന വികസന പരിപാടികൾക്കുവേണ്ടി ചിട്ടിയിൽ ചേരാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഇതനുസരിച്ചാണ് നിക്ഷേപകർ വിവിധ പദ്ധതികൾ നിർദേശിച്ചിരിക്കുന്നത്. കൾച്ചറൽ കോപ്ലക്സിന് 90പേരും ഉൾനാടൻ ജലപാതക്കായി 66 പേരുമാണ് നിക്ഷേപത്തിന് താൽപര്യമറിയിച്ചിട്ടുണ്ട്.
പ്രവാസികൾ കൂടുതലായി താൽപര്യം കാട്ടിയതോടെ ചിട്ടികളുടെ എണ്ണവും വർധിക്കുകയാണ്. വെള്ളിയാഴ്ച വരെ 69 ചിട്ടികളാണ് ആരംഭിച്ചത്. മൊത്തം 2868േപർ ചേർന്നു. ഇതുവരെ17,789 പേർ താൽപര്യം അറിയിച്ച് രജിസ്ട്രേഷൻ നടത്തി. ഇനി ഇവർ പണം അടച്ച് അംഗങ്ങളാകുന്നതോടെ കൂടുതൽ ചിട്ടികൾ ആരംഭിക്കും.
കേന്ദ്ര ചിട്ടിഫണ്ട് നിയമപ്രകാരമുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കി ഒക്ടോബർ 25 മുതലാണ് വരിസംഖ്യ സ്വീകരിച്ചുതുടങ്ങിത്. ചിട്ടികളിൽ വരിക്കാരാകുന്നത് മുതൽ പണമടയ്ക്കുന്നതും ലേലവുംവരെയുള്ള മുഴുവൻ നടപടിക്രമങ്ങളും ഓൺലൈനിലാണ് നടക്കുന്നത്. ചിട്ടി ലേലംകൊണ്ടാൽ പണം ലഭിക്കാനുള്ള രേഖകൾ സമർപ്പിക്കുന്നതും അതിെൻറ പരിശോധനയുമടക്കമുള്ള നടപടി ഓൺലൈനിൽ നടക്കും. ഒരു സോഫ്റ്റ് വെയറിൽ സമ്പൂർണമായി ഓൺലൈനിൽ നടക്കുന്ന ആദ്യ പണമിടപാട് സംരംഭമാണ് പ്രവാസി ചിട്ടി.
മറ്റു രാജ്യങ്ങളിൽ ഇരുന്നുതന്നെ നിശ്ചയിക്കപ്പെട്ട സമയത്ത് ചിട്ടി വരിക്കാരന് ഓൺലൈനായി ലേലത്തിൽ പങ്കെടുക്കാം. ലേലംവിളിക്കുന്ന തുകയും മറ്റും പങ്കെടുക്കുന്നവർക്ക് തത്സമയം അറിയാനും കഴിയും.
നിലവിൽ യു.എ.ഇയിലുള്ളവർക്ക് മാത്രമാണ് ചേരാൻ കഴിയുക. മറ്റ് വിദേശരാജ്യങ്ങളിലേക്കും ചിട്ടി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കെ.എസ്.എഫ്.ഇ. അതിനിടെ, ചിട്ടിവരുമാനെത്തക്കാൾ കൂടുതൽ പരസ്യത്തിനായി ചെലവഴിച്ചതായുള്ള കണക്കുകൾ പുറത്തുവന്നത് വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. എന്നാൽ, പ്രാരംഭഘട്ടമെന്ന നിലയിൽ പരസ്യങ്ങൾ അനിവാര്യമാണെന്നും ഇതിനെ വരുമാനവുമായി തട്ടിച്ചുനോക്കുന്നതിൽ അർഥമില്ലെന്നും കെ.എസ്.എഫ്.ഇ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.