എട്ടുമാസം ഗർഭിണിയായ യുവതി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

എട്ടുമാസം ഗർഭിണിയായ യുവതി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

പെരിന്തൽമണ്ണ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി ആശുപത്രിയിൽ മരിച്ചു. അങ്ങാടിപ്പുറം വലമ്പൂർ മേലെ പൂപ്പലത്തെ കുറ്റീരി ആഷിർ റഹ്മാന്റെ ഭാര്യ ആയിഷ രഹനയാണ് (33) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

എട്ടു മാസം ഗർഭിണിയായിരുന്നു. ജൂനിയർ ചേമ്പർ ഇന്റർ നാഷണൽ (ജെ. സി. ഐ) ട്രൈനർ ആയിരുന്നു. തിരൂർക്കാട് തോണിക്കര പരേതനായ ഉരുണിയൻ ഹുസൈന്റെ മകളാണ്.

മക്കൾ : മൽഹ ഫെമിൻ, മിഷാൽ. വെള്ളിയാഴ്ച പെരിന്തൽമണ്ണ ടൗൺ ജുമാമസ്ജിദിൽ മയ്യിത്ത് നമസ്ക്കാര ശേഷം പാതായ്ക്കരയിലെ ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.



Tags:    
News Summary - Pregnant woman dies of jaundice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.