വികസിത സങ്കൽപ് യാത്ര ഉദ്​ഘാടനം ചെയ്ത്​ കോൺഗ്രസിന്‍റെ നഗരസഭാധ്യക്ഷ

കൊച്ചി: കേന്ദ്ര സർക്കാറിന്‍റെ വികസിത ഭാരത സങ്കൽപ്​ യാത്ര ഉദ്ഘാടനം ചെയ്ത കോൺഗ്രസുകാരിയായ​ നഗരസഭ ചെയർപേഴ്സന്‍റെ നടപടി വിവാദത്തിൽ. തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണിപ്പിള്ളയാണ് കാക്കനാട് കൊച്ചിൻ സ്പെഷൽ എക്കണോമിക്​ സോണിനുസമീപം ബി.ജെ.പി തൃക്കാക്കര മണ്ഡലം പ്രസിഡന്‍റ്​ ബിനുമോന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് നടന്ന സങ്കൽപ്​ യാത്ര ഉദ്ഘാടനം ചെയ്തത്.

കേന്ദ്ര സർക്കാറിന്‍റെ കാമ്പയിൻ പരിപാടിയായ വികസിത് സങ്കൽപ്​ യാത്രയിൽ പങ്കെടുക്കരുതെന്ന് നേരത്തേതന്നെ നഗരസഭകളിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ സംഘടനയായ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടൻ സർക്കുലർ നൽകിയിരുന്നു.

നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ച് ചെയർപേഴ്സൻ പരിപാടി ഉദ്ഘാടനം ചെയ്തത് കോൺഗ്രസിൽ വ്യാപക വിമർശനത്തിന് വഴി​െവച്ചിരിക്കുകയാണ്. നേരത്തേ മരടിൽ സി.പി.എം കൗൺസിലർ സങ്കൽപ് യാത്ര ഉദ്ഘാടനം ചെയ്തതും വിവാദമായിരുന്നു.

Tags:    
News Summary - President of the Congress Municipal Council inaugurated the Viksit Sankalp Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.