തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ ബുധനാഴ്ച സംസ്ഥാനത്തെ എം.പിമാരും എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും യശ്വന്ത് സിൻഹയെയാണ് പിന്തുണക്കുന്നത്.
ഉച്ചക്ക് രണ്ടിന് ഇടതുപക്ഷ എം.പിമാരും എം.എൽ.എമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മൂന്നിന് യു.ഡി.എഫ്. എം.പിമാരെയും തുടർന്ന് മന്ത്രിമാരെയും കാണും. വൈകീട്ട് നാലിന് പത്രപ്രവർത്തക യൂനിയന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹത്തിന് വൈകീട്ട് അഞ്ചിന് ഗാന്ധിഭവനിൽ സ്വീകരണം നൽകും.
ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരത്തെത്തിയ യശ്വന്ത് സിൻഹ മാസ്കറ്റ് ഹോട്ടലിലാണ് തങ്ങുന്നത്. ബുധനാഴ്ചയും തിരുവനന്തപുരത്ത് തങ്ങുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെ ചെന്നൈയിലേക്ക് പോകും. നിർമല സിൻഹ, സുധീന്ദ്ര കുൽകർണി, പ്രണവ് ഝ, രാജേഷ് കുമാർ, രോഹിത് മാജി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.