തിരുവനന്തപുരം: കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഭൂമിയുടെ ന്യായവിലയുടെയും സബ് രജിസ് ട്രാറോഫിസുകളിലെ ഫീസുകളുടെയും വർധന, അറിയിപ്പുണ്ടാകുന്നതുവരെ നടപ്പാക്കേണ്ടത ില്ലെന്ന് സബ് രജിസ്ട്രാർമാർക്ക് രജിസ്േട്രഷൻ വകുപ്പ് മേധാവിയുടെ നിർദേശം. ലോക്സ ഭ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ന്യായവില ഉയർത്തുന്നത് സർക്കാറിെൻറ പ്രതിച്ഛായ ക്ക് കോട്ടം വരുമെന്ന നിർദേശത്തെ തുടർന്നാണ് തൽക്കാലം വർധന വേണ്ടെന്ന് തീരുമാനിച്ചതെന്നാണ് സൂചന.
വർധന ഇപ്പോൾ നടപ്പാക്കുന്നതോടെ ഭൂമിയുടെ ന്യായവില ഇരട്ടിയോളം എത്തുമായിരുന്നു. ന്യായവില 2010ൽ പുറത്തിറക്കിയ ശേഷം മൂന്നാം തവണയാണ് വർധിപ്പിച്ചത്. നോട്ട് അസാധുവാക്കലിനുശേഷം ഭൂമി വിൽപന പകുതിയിലേറെ കുറഞ്ഞിരുന്നു. 2019ലെ ബജറ്റിൽ ന്യായവില 10 ശതമാനം ഉയർത്താനാണ് നിർദേശമുള്ളത്. എന്നാൽ, വകുപ്പ് മേധാവി ഉത്തരവിറക്കാതെ വാട്സ്ആപ് വഴി നൽകിയ നിർദേശം സബ് രജിസ്ട്രാർമാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ബജറ്റ് ഉത്തരവിറങ്ങുകയും ആധാരങ്ങൾ പഴയ നിരക്കിൽ രജിസ്റ്റർ ചെയ്യുകയും ചെയ്താൽ സർക്കാറിനുണ്ടാകുന്ന നഷ്ടം രജിസ്റ്ററിങ് ഉദ്യോഗസ്ഥെൻറ ബാധ്യതയിൽ ഉൾപ്പെടുത്തി പെൻഷൻ ലഭിക്കാത്ത സ്ഥിതിവരുമോയെന്നാണ് ആശങ്ക. കഴിഞ്ഞ വർഷം നിലവിലുള്ള ഭൂമിയുടെ ന്യായവില പുതുക്കി നിശ്ചയിക്കുന്നതിനായി പദ്ധതി തയാറാക്കിയെങ്കിലും പാളി. കേരളപ്പിറവിദിനത്തിൽ ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് ന്യായവില നിശ്ചയിക്കൽ പദ്ധതിക്കായി കമ്മിറ്റികൾ രൂപവത്കരിച്ചിരുന്നു.
സബ് രജിസ്ട്രാർ, തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫിസർ, താലൂക്ക് ഓഫിസിലെ ജൂനിയർ സൂപ്രണ്ട്, സർവേ വിഭാഗത്തിലെ ഉദ്യോഗസ്ഥർ എന്നിവരാണ് കമ്മിറ്റിയിലുള്ളത്. ദിവസം ശരാശരി 200 സർവേ നമ്പറുകൾക്കെങ്കിലും വില നിശ്ചയിക്കാനാണ് നിർദേശം നൽകിയിരുന്നത്. സഹായത്തിനായി റവന്യൂ വകുപ്പിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ ദിവസ വേതനത്തിനായി നിയോഗിക്കാനും തീരുമാനിച്ചിരുന്നു. ന്യായവില നിശ്ചയിച്ചതിലെ തെറ്റുകൾ പൂർണമായും പരിഹരിക്കാനാണ് സർക്കാർ തീരുമാനിച്ചത്.
എന്നാൽ, ജോലിത്തിരക്കിനിടെ ദിവസം 200 സർവേ നമ്പറുകൾക്ക് വില കണ്ടെത്തണമെന്നത് വളരെയേറെ ശ്രമകരമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് ജീവനക്കാരുടെ സംഘടന സമ്മർദം ചെലുത്തിയതിനെ തുടർന്ന് സർക്കാർ ന്യായവില പുതുക്കി നിശ്ചയിക്കൽ നിർത്തിെവക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.