േകാട്ടയം: മാണി സി. കാപ്പൻ യു.ഡി.എഫിലെത്തിയതോടെ പാലാ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. അരനൂറ്റാണ്ട് കെ.എം. മാണിയുടെ സ്വന്തമായിരുന്ന പാലാ, വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി-മാണി സി. കാപ്പൻ പോരാട്ടം കൊണ്ടാകും ശ്രദ്ധിക്കപ്പെടുക. പിതാവിെൻറ മരണശേഷം കൈവിട്ട പാലാ തിരിച്ചുപിടിച്ച് ശക്തി തെളിയിക്കുകയാണ് ജോസ് കെ. മാണിയുടെ ദൗത്യം. എന്നാൽ, പൊരുതി നേടിയ മണ്ഡലത്തിൽ ഒരിക്കൽകൂടി മത്സരിക്കാനുള്ള അവകാശം നിഷേധിച്ച ഇടതുമുന്നണിക്ക് തിരിച്ചടി നൽകാൻ കാപ്പന് ജയിച്ചേ പറ്റൂ.
ഈ ഒറ്റ ലക്ഷ്യത്തിൽ മുന്നണിബന്ധംപോലും ഉപേക്ഷിച്ച് കാപ്പൻ രംഗത്തുവന്നതോടെ നേരിടാൻ ഇടതുമുന്നണിയും ഉറപ്പിച്ചുകഴിഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ കാപ്പെൻറ ഭൂരിപക്ഷം 2943 വോട്ടായിരുന്നു. ജോസ് വിഭാഗം ഇടതുമുന്നണിയിൽ എത്തിയശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 10,000ത്തിലധികം വോട്ടിെൻറ ഭൂരിപക്ഷം എൽ.ഡി.എഫ് നേടി.
ഈ വിജയവും സംഘടനശേഷിയും രണ്ടില ചിഹ്നവും തെരഞ്ഞെടുപ്പ് കമീഷൻ അംഗീകാരവുമെല്ലാം തുണക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. സീറ്റ് നിേഷധിച്ചതുവഴി ലഭിക്കുന്ന സഹതാപവും യു.ഡി.എഫ് പിന്തുണയും വ്യക്തിബന്ധങ്ങളും ഗുണകരമാകുമെന്ന് കാപ്പനും പ്രതീക്ഷിക്കുന്നു. കാപ്പൻ ഒപ്പംേചർന്നതോടെ പാലാ സീറ്റിനെക്കുറിച്ച് യു.ഡി.എഫിനും ആത്മവിശ്വാസമുയർന്നിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യേകരള യാത്ര ഞായറാഴ്ച പാലായിലെത്തുന്നതോടെ തെരഞ്ഞെടുപ്പ് യുദ്ധത്തിന് യു.ഡി.എഫ് തുടക്കമിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.