???????????????? ???????? ???? ??????? ?????

താമരശ്ശേരി അപകടം: മൂന്ന് കുട്ടികളടക്കം മരണം ആറായി VIDEO

താമരശ്ശേരി: ദേശീയപാതയിൽ അടിവാരത്തിനടുത്ത് കമ്പിപ്പാലം വളവിൽ ജീപ്പും ബസും കാറും കൂട്ടിയിടിച്ചുണ്ടായ ആപകടത്തിൽ ജീപ്പ് യാത്രക്കാരായ കുടുംബത്തിലെ അഞ്ചു പേരടക്കം ആറു പേർ മരിച്ചു. മൂന്നു കുട്ടികളടക്കം 10 പേർക്ക് പരിക്കേറ്റ​ു. കുട്ടികളുടെ നിലഗുരുതരമാണ്​. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ്  സംഭവം. 

 

കരുവൻപൊയിൽ വടക്കേക്കര അറു എന്ന അബ്​ദുറഹിമാൻ (65), ഭാര്യ സുബൈദ (55), ഇവരുടെ മകൻ ഷാജഹാ​​​െൻറയും  ഹസീനയുടെയും മകൻ മുഹമ്മദ് നിഷാൽ (എട്ട്), അബ്​ദു റഹ്​മാ​​​െൻറ മറ്റൊരു മകൾ സഫീറയുടെയും പടനിലം പൂതാടി മുഹമ്മദ് ഷഫീഖി​​​െൻറയും മകൾ ഹന ഫാത്തിമ (11), മറ്റൊരു മകൾ സഫീനയുടെയും വെണ്ണക്കോട് തടത്തുമ്മൽ മജീദി​​​െൻറയും മകൾ ജസ (ഒന്ന്​), ജീപ്പ് ഡ്രൈവർ വയനാട് വടുവൻചാൽ പുളിക്കൽ പ്രമോദ് (45) എന്നിവരാണ് മരിച്ചത്.


 

അബ്​ദുറഹിമാനും സുബൈദയും  പ്രമോദും സംഭവസ്​ഥലത്തു തന്നെ മരിച്ചു. ആശുപത്രിയിൽ കൊണ്ടുപോകും വഴിയാണ് കുട്ടികൾ മരിച്ചത്. 
ഷാജഹാൻ (35), ഭാര്യ  ഹസീന (26), സഫീന (30), മജീദി​​​െൻറ മക്കളായ ഖദീജ നിയ (എട്ട്), ആയിശ നുഹ (ആറ്), ഷാജഹാ​​​െൻറ മറ്റൊരു മകൻ മുഹമ്മദ് നിഹാൽ (നാല്), കാറിലുണ്ടായിരുന്ന മേലാറ്റൂർ കുളക്കാട്ടിൽ മുഹമ്മദലി (64), ഭാര്യ മൈമൂന (58), ബസിലുണ്ടായിരുന്ന കുന്ദമംഗലം സ്വദേശി ഹാജിറ (36), പടനിലം സ്വദേശി ആമിന (64) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഖദീജ നിയയെ നഗരത്തിലെ സ്വകാര്യ  ആശുപത്രിയിലും മറ്റുള്ളവരെ കോഴിക്കോട്​ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 
 
വയനാട്ടിലെ ബന്ധുവീട് സന്ദർശിച്ചശേഷം നാട്ടിലേക്കു ജീപ്പിൽ മടങ്ങുകയായിരുന്നു അബ്​ദുറഹിമാനും കുടുംബവു​ം. കോഴിക്കോടുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന ‘രാജഹംസം’ ബസും ജീപ്പും കൂട്ടിയിടിച്ചതോടെ പിന്നാലെ വന്ന കാറും അപകടത്തിൽപെടുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ  സമീപവാസികൾ ജീപ്പ് പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. മരിച്ചവരെയും പരിക്കേറ്റവരെയും താമരശ്ശേരി  താലൂക്കാശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജാശുപത്രിയിലും എത്തിക്കുകയായിരുന്നു. വടുവൻചാൽ കടച്ചിക്കുന്ന് പുളിമൂട്ടിൽ മുത്തു എന്ന ചിന്നപ്പ​​​െൻറയും പ്രഭയുടെയും മകനാണ്​ മരിച്ച പ്രമോദ് (33). ഭാര്യ: സനിത. മകൾ: ദേവനന്ദ. അപകടത്തിൽപെട്ട കുടുംബത്തി​​െൻറ വാഹനത്തിൽ നാലു വർഷമായി പ്രമോദ്​ ജോലിചെയ്തുവരുകയാണ്​. 
Full View
Tags:    
News Summary - Private Bus Hit Jeep and Car at Thamarassery Adivaram; Six Dead - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.