രാ​ഹു​ലി​നൊ​പ്പം ഇ​നി പ്രി​യ​ങ്ക​യും

ക​ൽ​പ​റ്റ: കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് നാ​ളു​ക​ൾ​ക്കു​മു​മ്പ് 1984 സെ​പ്റ്റം​ബ​ര്‍ 28ന് ​മു​ൻ​പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി ശ്രീ​ന​ഗ​റി​ൽ വെ​ച്ച് ത​ന്റെ സ​ന്ത​ത സ​ഹ​ചാ​രി​യും ദീ​ര്‍ഘ​കാ​ലം പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എം.​എ​ല്‍. ഫൊ​ത്തേ​ദാ​റി​നോ​ട് പ​റ​ഞ്ഞു:

‘‘ഫൊ​ത്തേ​ദാ​ര്‍ജി, ഞാ​ന്‍ ചി​ല​പ്പോ​ള്‍ അ​ധി​ക​കാ​ലം ജീ​വി​ച്ചി​രി​ക്കി​ല്ല, പ​ക്ഷേ പ്രി​യ​ങ്ക വ​ള​രു​ന്ന​തും ദേ​ശീ​യ ത​ല​ത്തി​ല്‍ തി​ള​ങ്ങു​ന്ന​തും കാ​ണാ​ന്‍ നി​ങ്ങ​ള്‍ക്കാ​കും. ആ​ളു​ക​ള്‍ അ​വ​ളി​ല്‍ എ​ന്നെ കാ​ണും, അ​വ​ളെ കാ​ണു​മ്പോ​ള്‍ അ​വ​ര്‍ എ​ന്നെ ഓ​ര്‍ക്കും. അ​വ​ള്‍ തി​ള​ങ്ങും...’’​ത​ന്റെ ‘ചി​നാ​ര്‍ ലീ​വ്സ്’ എ​ന്ന പു​സ്ത​ക​ത്തി​ല്‍ ഫോ​ത്തേ​ദാ​ര്‍ ഇ​ക്കാ​ര്യം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൊ​ച്ചു​മ​ക​ൾ പ്രി​യ​ങ്ക​യെ​ക്കു​റി​ച്ച് ഇ​ങ്ങ​നെ പ​റ​ഞ്ഞ് ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷം ഒ​ക്ടോ​ബ​ർ 31നാ​ണ് അം​ഗ​ര​ക്ഷ​ക​രാ​ൽ ഇ​ന്ദി​ര കൊ​ല്ല​പ്പെ​ടു​ന്ന​ത്.

വാ​ക്കി​ലും നോ​ക്കി​ലും ഇ​ന്ദി​ര​യെ പോ​ലു​ള്ള​വ​ൾ, പ്രി​യ​ങ്ക. പ്ര​ചാ​ര​ണ​ത്തി​നി​ടെ ‘വ​യ​നാ​ടി​ന്റെ പ്രി​യ​ദ​ർ​ശി​നി’ എ​ന്നാ​ണ് ജ​നം ആ​ർ​ത്തു​വി​ളി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച അ​വ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ പ്ര​വേ​ശം ഏ​റെ മു​മ്പേ ആ​കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ, 52 വ​യ​സ്സു​വ​രെ​യാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി​യെ​ന്ന ഗാ​ന്ധി കു​ടും​ബ​ത്തി​ലെ ഇ​ള​മു​റ​ക്കാ​രി ത​ന്റെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് അ​ങ്ക​ത്തി​നാ​യി കാ​ത്തി​രു​ന്ന​ത്. ഇ​ന്നി​താ ആ​ദ്യ അ​ങ്ക​ത്തി​ൽ​ത​ന്നെ 410931 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​വ​ർ പാ​ർ​ല​മെ​ന്റ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

പ്രി​യ​ങ്ക​ക്കു​മു​ന്നി​ൽ ​ബി.​ജെ.​പി പാ​ടു​പെ​ടും

​ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വാ​യ​തി​നു​ശേ​ഷം, 2024 ജൂ​ലൈ ഒ​ന്നി​ന് ബി.​ജെ.​പി​യു​ടെ വി​ദ്വേ​ഷ വി​ഭ​ജ​ന രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ല​മെ​ന്റി​ൽ ന​ട​ത്തി​യ പ്ര​സം​ഗം ഭരണപ​ക്ഷ​ത്തെ അ​ങ്ക​ലാ​പ്പി​ലാ​ക്കു​ന്ന​താ​യി​രു​ന്നു. വ​യ​നാ​ട്ടി​ലും റാ​യ്ബ​റേ​ലി​യി​ലും ഒ​രു​മി​ച്ച് ജ​യി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വാ​യ​തി​ന്റെ ഉ​ൾ​ക്ക​രു​ത്ത് ആ ​പ്ര​സം​ഗ​ത്തി​നു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ രാ​ഹു​ൽ ഒ​ഴി​ഞ്ഞ വ​യ​നാ​ട്ടി​ൽ ഗം​ഭീ​ര​ജ​യം നേ​ടി​യ ക​രു​ത്തി​ൽ സ​ഹോ​ദ​രി പ്രി​യ​ങ്ക​യും പാ​ർ​ല​മെ​ന്റ് അം​ഗ​മാ​യി​രി​ക്കു​ന്നു. ഭ​ര​ണ​ക​ക്ഷി​യാ​യ എ​ൻ.​ഡി.​എ​ക്ക് ഇ​നി പ്രി​യ​ങ്ക​യു​ടെ മൂ​ർ​ച്ച​യേ​റി​യ വാ​ക്കു​ക​ൾ​കൂ​ടി ​പ്ര​തി​രോ​ധി​ക്കേ​ണ്ടി വ​രും. രാ​ഹു​ലും പ്രി​യ​ങ്ക​യും ചേ​രു​ന്ന​ത് എ​ൻ.​ഡി.​എ​ക്ക് ഉ​റ​ക്ക​മി​ല്ലാ രാ​വു​ക​ളാ​ണ് സ​മ്മാ​നി​ക്കു​ക​യെ​ന്ന് യു​വ​നേ​താ​വ് സ​ച്ചി​ൻ പൈ​ല​റ്റ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​റ​ഞ്ഞ​ത്.

ഗാ​ന്ധി കു​ടും​ബ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മു​ന്ന​യി​ക്ക​ൽ സ്ഥി​ര​മാ​ക്കി​യ ബി.​ജെ.​പി​ക്ക് പ്രി​യ​ങ്ക​യു​ടെ സാ​ന്നി​ധ്യം കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ ദു​ഷ്‍ക​ര​മാ​ക്കും. രാ​ഹു​ലി​നേ​ക്കാ​ൾ ക​രു​ത്തും ആ​ർ​ജ​വ​വും കാ​ണി​ക്കു​ന്ന​യാ​ളാ​ണ് പ്രി​യ​ങ്ക​യെ​ന്ന് അ​വ​ർ ഇ​തി​ന​കം തെ​ളി​യി​ച്ച​താ​ണ്.

Tags:    
News Summary - Priyanka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.