വോട്ടെണ്ണൽ: കോഴിക്കോട് വിവിധയിടങ്ങളിൽ നിരോധനാജ്ഞ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ജില്ലയുടെ വിവിധ മേഖലകളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകര, നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഇന്ന് വൈകീട്ട് ആറു മുതല്‍ 17ന് വൈകീട്ട് ആറു വരെ നിരോധനാജ്ഞ ഏർപ്പെടുത്തിയത്.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് തടയാന്‍ സി.ആര്‍.പി.സി 144 വകുപ്പ് പ്രകാരം രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ എന്ന് കലക്ടര്‍ എസ്. സാംബശിവറാവു അറിയിച്ചു.

അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാനോ ആയുധങ്ങളുമായി നടക്കാനോ സമാധാനഭംഗമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാനോ പാടില്ല.

കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടാന്‍ പാടില്ല. വിജയാഹ്ലാദ പ്രകടനത്തില്‍ ഇരുപതിലേറെ പേര്‍ പാടില്ലെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

Tags:    
News Summary - prohibitory order in calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.