സ്ഥാനാർഥി പട്ടികയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി: വിമർശനവുമായി വി.എം. സുധീരൻ; പി.മോഹൻരാജ്​ കോൺഗ്രസ്​ വിട്ടു, ലതികാ സുഭാഷ്​ രാജിവെച്ചു

തിരുവനന്തപുരം: സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന്​ പിന്നാലെ സംസ്ഥാന കോൺഗ്രസിൽ വ്യാപക പ്രതിഷേധം. സ്ഥാനാർഥി പട്ടി​കയെ വിമർശിച്ച്​ മുതിർന്ന കോൺഗ്രസ്​ നേതാവായ വി.എം. സുധീരൻ രംഗത്തെത്തി ജയിക്കാൻ സാധ്യതയുള്ള പലരെയും അവഗണി​ച്ചുവെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി.

പത്തനംതിട്ട മുൻ ​ഡി.സി.സി പ്രസിഡന്‍റ്​ പി.മോഹൻരാജ്​ കോൺഗ്രസ്​ വിട്ടു. സ്ഥാനാർഥിയായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച്​ മഹിളാ കോൺഗ്രസ്​ പ്രസിഡന്‍റ് സ്ഥാനം ​ ലതികാ സുഭാഷ്​ രാജിവെച്ചു.

ഇരിക്കൂറിൽ സജീവ്​ ജോസഫിന്​ സീറ്റ്​ നൽകിയതിനെ ചൊല്ലി യു.ഡി.എഫ്​ ജില്ലാ ചെയർമാൻ അടക്കം 13 മണ്ഡലം പ്രസിഡന്‍റുമാരും രാജിവെച്ചു. 22 ഡി.സി.സി അംഗങ്ങളും രാജിക്കത്ത്​ നൽകി.

Tags:    
News Summary - protest in congress about candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.