പ്രൊവിഡന്‍സ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: വിദ്യാര്‍ഥിനിയുടെ പിതാവ് പരാതി നല്‍കി

കോഴിക്കോട്: പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ശിരോവസ്ത്ര വിലക്കിനെതിരെ മന്ത്രിക്ക് പരാതി നൽകി. വിദ്യാര്‍ഥിനിയുടെ പിതാവ് മുസ്തഫയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ നേരിൽകണ്ട് പരാതി നൽകിയത്. നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകിയെന്ന് മുസ്തഫ പറഞ്ഞു.

മാനേജ്മെന്റിനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രതികരിച്ചു. പ്ലസ് വണ്‍ അലോട്ട്മെന്റ് കിട്ടി പ്രവേശനത്തിന് പോയപ്പോഴാണ് സ്കൂള്‍ യൂനിഫോമില്‍ ശിരോവസ്ത്രമില്ലെന്ന് പ്രൊവിഡന്‍സ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ അറിയിച്ചത്.

തട്ടമിടാൻ പറ്റില്ലെന്നാണോ എന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെയാണ്, സൗകര്യമുണ്ടെങ്കിൽ കുട്ടിയെ ചേർത്താൽ മതിയെന്ന് പ്രിൻസിപ്പൽ പറഞ്ഞതായി വിദ്യാർഥിനിയുടെ രക്ഷിതാവ് പറഞ്ഞു. ചില കുട്ടികള്‍ക്ക് മാത്രമായി യൂനിഫോമിൽ മാറ്റം വരുത്താനാകില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞതായി പറയുന്നു.

Tags:    
News Summary - Providence School headscarf ban: Student's father files complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.