റാങ്ക് ലിസ്​റ്റ്​ റദ്ദാക്കിയതല്ല, കാലാവധി പൂർത്തിയാവുകയായിരുന്നു -പി.എസ്.സി

തിരുവനന്തപുരം: തൊഴിൽ ലഭിക്കാത്തതിൽ മനംനൊന്ത് ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത സംഭവം ഖേദകരമാണെന്ന് പി.എസ്.സി. സിവിൽ എക്സൈസ് ഓഫിസർ തസ്തികയുടെ കാലാവധി ഒരുവർഷമാണ്. ഏപ്രിൽ ഏഴിന് റാങ്ക് ലിസ്​റ്റ്​ അവസാനിക്കേണ്ടതായിരുന്നെങ്കിലും കോവിഡ് വ്യാപനം മൂലം നീട്ടിയ റാങ്ക് ലിസ്​റ്റുകളിൽ ഇതും ഉൾപ്പെടുകയും ജൂൺ 19ന് ലിസ്​റ്റിെൻറ കാലാവധി പൂർത്തിയാകുകയുമായിരുന്നു.

റാങ്ക് ലിസ്​റ്റ്​ റദ്ദ് ചെയ്തതാണ് എന്ന് തെറ്റായ വാർത്ത പ്രചരിക്കുന്നുണ്ട്. 72 പേർക്ക് നിയമന ശിപാർശ നൽകി. 77ാം റാങ്ക് ആയതുകൊണ്ട് അനു എസ്. ഈ നിയമന ശിപാർശയിൽ ഉൾപ്പെട്ടിരുന്നില്ല. ഈ തസ്തികയിൽ ശരാശരി 50 പേർക്കാണ് വർഷംതോറും നിയമനശിപാർശ നൽകുന്നതെന്നും പി.എസ്.സി പത്രക്കുറിപ്പിൽ അറിയിച്ചു. 

Tags:    
News Summary - psc says that rank list in not cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.