തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷം 5700 കോടിയുടെ നഷ്ടം വരുത്തി. 59 സ്ഥാപനങ്ങളാണ് ഈ പട്ടികയിലുള്ളത്. ലാഭം നേടിയ സ്ഥാപനങ്ങൾ 58ൽ നിന്ന് 57 ആയി കുറഞ്ഞു. ഇവയുടെ ലാഭം 889 കോടി മാത്രമാണ്. 67 സ്ഥാപനങ്ങൾ പ്രവർത്തന ലാഭം കൈവരിച്ചു.
ഇത് 2028 കോടി വരും. മുൻവർഷം 66 സ്ഥാപനങ്ങൾ 1643 കോടി പ്രവർത്തന ലാഭം നേടിയിരുന്നു. നഷ്ടമുണ്ടാക്കുന്ന സ്ഥാപനങ്ങളിൽ മുന്നിൽ കെ.എസ്.ആർ.ടി.സിയും ജല അതോറിറ്റിയുമാണ്. കെ.എസ്.ഇ.ബിയും നഷ്ടകണക്കിലായി. കെ.എസ്.എഫ്.ഇയാണ് ലാഭത്തിൽ മുന്നിലെന്നും ബ്യൂറോ ഓഫ് പബ്ലിക് എന്‍റർപ്രൈസസിന്‍റെ അവലോകന റിപ്പോർട്ട് പറയുന്നു.
1. കെ.എസ്.ആർ.ടി.സി -1521.82
2. ജല അതോറിറ്റി-1312.34
3. സാമൂഹ്യ സുരക്ഷ പെൻഷൻ ലിമി.-1043.46
4. കെ.എസ്.ഇ.ബി.-1023.62
5. സപ്ലൈകോ -190
6. കാഷ്യൂ കോർപറേഷൻ- 75.52
7. ടെക്സ്റ്റൈൽ കോർപറേഷൻ - 67.09
8. കെ.ടി.ഡി.എഫ്.സി - 59.13
9. ട്രാവൻകൂർ ടൈറ്റാനിയം - 51.27
10. കേരള ഫീഡ്സ് - 42
1. കെ.എസ്.എഫ്.ഇ - 350.88
2. കെ.എം.എം.എൽ - 85.04
3. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്-67.91
4. കെ.എസ്.ഐ.ഡി.സി - 64.73
5. ഫിനാൻഷ്യൽ കോർപറേഷൻ -50.19
6. പിന്നാക്ക വിഭാഗ കോർപറേഷൻ - 46.98
7. ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ -42.47
8. ബിവറേജസ് കോർപറേഷൻ - 35.93
9. കേരള മെഡിക്കൽ കോർപറേഷൻ - 21.86
10. സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവ. ലിമി. - 16.81
കെ.എസ്.ഇ.ബി, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ, ട്രാവൻകൂർ ടൈറ്റാനിയം, മലബാർ സിമൻറ്സ്, ഇൻഫ്രാസ്ട്രചർ ആൻഡ് ടെക്നോളജി എജുക്കേഷൻ ലിമിറ്റഡ്, കേരള ഫീഡ്സ്, റിഹാബിലിറ്റേഷൻ പ്ലാന്‍റേഷൻ, കൺസ്ട്രക്ഷൻ കോർപറേഷൻ, ആഗ്രോ മെഷിനറി, മുന്നാക്കസമുദായ ക്ഷേമ കോർപറേഷൻ.
ട്രാൻസ്ഫോമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ്, കെ.ടി.ഡി.സി, ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ, കെ.എസ്.ഐ.ഡി.സി, കയർ മെഷിനറി കമ്പനി, റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി, പൗൾട്രി കോർപറേഷൻ, മലബാർ ഇന്‍റർനാഷനൽ പോർട്സ്, കെ.എസ്.ആർ.ടി.സി സ്വിഫ്സ്റ്റ്, കാഷ്യൂ ബോർഡ്, നോർക്ക റൂട്ട്സ്, ലൈഫ് സയൻസ് പാർക്ക്.
പൊതുമേഖല സ്ഥാപനങ്ങൾ 16863 കോടി സംസ്ഥാന ഖജനാവിലേക്കും 970 കോടി കേന്ദ്ര സർക്കാറിലേക്കും വിവിധ നികുതികളടക്കം ഇനങ്ങളിൽ നൽകി. 20.92 കോടി ഗാരൻറി കമീഷൻ നൽകി. സബ്സിഡി, ഗ്രാന്‍റ് അടക്കം സർക്കാർ പൊതുമേഖലക്ക് നൽകിയ തുക1444.75 കോടിയാണ്. കേന്ദ്രം നൽകിയത് 1936.20 കോടിയും. പല സ്ഥാപനങ്ങളും ഓഡിറ്റ് കൃത്യമായി നൽകുന്നില്ല. എട്ടു വർഷം വരെ വൈകിയതും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.