നെടുമ്പാശ്ശേരി: ചലച്ചിത്ര നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സത്യം പലതും പുറത്തുവരാതിരിക്കാൻ പൊലീസ് ശ്രമിക്കുന്നതായി കേസിലെ മുഖ്യപ്രതി പൾസർ സുനി. ആലുവ കോടതി വളപ്പിൽ വാർത്തലേഖകരോടാണ് സുനി ഇക്കാര്യം പറഞ്ഞത്. ജാമ്യത്തിലിറങ്ങുമ്പോൾ തനിക്ക് പറയാനുള്ളതും കേൾക്കാൻ മാധ്യമങ്ങൾ സന്മനസ്സ് കാണിക്കണം. തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടും തെൻറ ജാമ്യത്തെ എതിർക്കുന്നത് സത്യം പുറംലോകം അറിയുമെന്നതുകൊണ്ടാണ്. ചലച്ചിത്രതാരത്തിന് പങ്കുണ്ടോയെന്ന ചോദ്യത്തിന് ജാമ്യത്തിലിറങ്ങുമ്പോൾ എല്ലാം പറയാമെന്നായിരുന്നു ഇയാളുടെ മറുപടി. അതേസമയം, പൊലീസ് നിരന്തരം മാനസികമായി പീഡിപ്പിക്കുകയാണെന്ന് പറഞ്ഞപ്പോൾ രേഖാമൂലം വിവരങ്ങൾ എഴുതി നൽകാൻ കോടതി സുനിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.