വാളയാറിൽ കൈക്കൂലിയായി മത്തനും ഓറഞ്ചും പണവും; വിജിലൻസ് റെയ്​ഡിനിടെ ഉദ്യോഗസ്ഥർ ഇറങ്ങിയോടി

പാലക്കാട്: വാളയാറിലെ മോട്ടർ വാഹന വകുപ്പി​ന്‍റെ ചെക്പോസ്റ്റിൽ കൈക്കൂലിയായി വാങ്ങുന്നത് പണത്തിനുപുറമേ​ മത്തനും ഓറഞ്ചും അടക്കമുള്ള പഴങ്ങളും പച്ചക്കറികളും. ഇന്നലെ രാത്രി വിജിലൻസ്​ നടത്തിയ മിന്നൽ പരിശോധനയിലാണ്​ കൈക്കൂലിയുടെ പുതിയ വേർഷൻ കണ്ടെത്തിയത്​. സ്വാമിമാരുടെയും ഡ്രൈവർമാരുടെയും വേഷത്തിലാണ്​ വിജിലൻസ്​ എത്തിയത്​. പരിശോധനയിൽ ഇലപ്പൊതിയിൽ കൊണ്ടുവന്ന 67,000 രൂപ പിടികൂടി.

വിജിലൻസ് സംഘം എത്തിയത്​ അറിഞ്ഞ്​ എ.എം.വി.ഐ കുറ്റിക്കാട്ടിലേക്ക്​ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ഓടിയ വിജിലൻസ് സംഘം ഇയാളെ പിടികൂടി. മ​റ്റൊരു ഉദ്യോഗസ്ഥൻ ആശുപത്രിയിലേക്ക്​ രക്ഷപ്പെട്ടു.

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക്​ ഡ്രൈവർമാർ പച്ചക്കറികളും പഴങ്ങളും നൽകുന്നതായി വിജിലൻസിന്​ വിവരം ലഭിച്ചു. മത്തൻ ഓഫിസിലെത്തിച്ചു നൽകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ഊട്ടിയിൽനിന്നും കോയമ്പത്തൂരിൽനിന്നും വരുന്ന വാഹനങ്ങളിൽനിന്ന്​ ഉദ്യോഗസ്ഥർ പതിവായി സാധനങ്ങൾ വാങ്ങുന്നതായാണ്​ വിവരം. 

Tags:    
News Summary - Pumpkin, orange and money as bribes in Valayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.