പുതു വൈപ്പിൻ സംഘർഷം: പൊലീസി​േൻറത്​​ കാടത്ത നടപടിയെന്ന്​ എം.എം ഹസ്സൻ

തിരുവനന്തപുരം: പുതു വൈപ്പിനിൽ ഐ.ഒ.സി. പ്ലാൻറിനെതിരെ സമരം നടത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള  നാട്ടുകാർക്കെതിരെ പൊലീസ് നടത്തിയ ലാത്തിചാർജ് കാടത്തം നിറഞ്ഞ നടപടിയാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് എം.എം.ഹസ്സൻ.
 ജനകീയ സമരങ്ങളെ സർക്കാർ മൃഗീയമായി അടിച്ചമർത്തുമെന്നതി​​െൻറ ഒടുവിലത്തെ ഉദാഹരണമാണ് പുതുവൈപ്പിനിലേത്. പൊലീസിന്റെ ഈ ക്രൂരമായ നടപടിക്കെതിരെ അന്വേഷണം നടത്തണം.ഉത്തരവാദികൾക്കെതിരെ കർശനമായ നടപടി വേണമെന്നും ഹസ്സൻ ആവശ്യ​പ്പെട്ടു.

കഴിഞ്ഞ ദിവസം പുതുവൈപ്പിനിൽ സമരക്കാർക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പി​​െൻറ പരസ്യമായ ലംഘനമാണ് ഇന്നത്തെ പൊലീസ് നടപടി. സമാധാനപരമായ ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാർ പരാജയപ്പെട്ടന്നും ഹസ്സൻ ആരോപിച്ചു. 

Tags:    
News Summary - Puthu vippin Police lathicharge- MM Hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.