സി.പി.എമ്മിനെ നിയന്ത്രിക്കുന്നത് റിയാസും ശശിയും; ഇപ്പോഴും എൽ.ഡി.എഫിലുണ്ട് -പി.വി അൻവർ

മലപ്പുറം: സി.പി.എം നേതൃത്വത്തിനെതിരെ വീണ്ടും വിമർശനവുമായി നിലമ്പൂർ എം.എൽ.എ പി.വി അൻവർ. പാർട്ടിയെ നിയന്ത്രിക്കുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറി പി.ശശിയും ചേർന്നാണെന്ന് അൻവർ പറഞ്ഞു. നേതാക്കളുടെ സീനിയോറിറ്റി മറികടന്നാണ് മുഹമ്മദ് റിയാസിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്.

റിയാസ് മന്ത്രിയായതിൽ തെറ്റില്ല. എത് പൊട്ടനും മ​ന്ത്രിയാകാമെന്നും ഇതുസംബന്ധിച്ച ചോദ്യത്തോട് പി.വി അൻവർ മറുപടി നൽകി . പിണറായിയെ നിയന്ത്രിക്കുന്നത് ശശിയും റിയാസുമാണ്. പിണറായിസമാണ് ഇപ്പോൾ സി.പി.എമ്മിലുള്ളത്. മറ്റ് നേതാക്കൾക്ക് പിണറായിയെ പേടിയാണ്. തെറ്റ് ചൂണ്ടിക്കാട്ടാൻ നേതാക്കൾക്ക് കഴിയുന്നില്ല. പുനഃപരിശോധനക്ക് നേതാക്കൾ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോഴും താൻ എൽ.ഡി.എഫിൽ തന്നെയാണ്. കൺവീനർ പറഞ്ഞാൽ പാർലമെന്ററി പാർട്ടി യോഗത്തിൽ പ​ങ്കെടുക്കും. സ്വർണ പൊട്ടിക്കലുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി-ബി.ജെ.പി ബന്ധത്തിനും തനിക്ക് നൽകാൻ തെളിവുകളില്ല. കോൺഗ്രസിന്റെ വാതിൽ തുറക്കാനല്ല താൻ വന്നതെന്നും പി.വി അൻവർ കൂട്ടിച്ചേർത്തു.

ആരെയും കണ്ടിട്ടല്ല താൻ ഇതിന് ഇറങ്ങിയത്. ജലീലിന്റെ പിന്തുണ ഇല്ലെങ്കിൽ വേണ്ട. താൻ പറഞ്ഞ കാര്യങ്ങൾ പാർട്ടിയും സമൂഹവും പരിശോധിക്കട്ടെ. പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ല. നേതൃത്വത്തെ ചോദ്യം ചെയ്യും. ഇനിയും കാര്യങ്ങൾ പറയും.പൂരം കലക്കിയത് ആരാണെന്ന് ഇപ്പോൾ വ്യക്തമായി. ഇനി അതിൽ ഒരു അന്വേഷണ പ്രഹസനത്തിന്റെ കാര്യമില്ല.

Tags:    
News Summary - PV Anwar Against CPM Leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.