പി.വി അൻവറി​െൻറ തടയണ: കലക്​ടറുടെ ഉത്തരവിനുള്ള​ സ്​റ്റേ ഹൈകോടതി നീട്ടി

കൊച്ചി: ക​ക്കാ​ടംപൊ​യി​ൽ ചീ​ങ്ക​ണ്ണി​പ്പാ​ല​യി​ൽ പി.വി അൻവറി​​​​​െൻറ ഭാ​ര്യാ​പി​താ​വ് അ​ബ്​​ദു​ൽ ല​ത്തീ​ഫി​​​​​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലുള്ള എ​ട്ട് ഏ​ക്ക​റി​ൽ നി​ർ​മി​ച്ച ത​ട​യ​ണ നീക്കണമെന്ന കലക്​ടറുടെ ഉത്തരവിനുള്ള സ്റ്റേ ഹൈ​േകാടതി ഒരാഴ്ച്ചത്തേക്ക്​ നീട്ടി. കേസ് മറ്റന്നാൾ വീണ്ടും പരിഗണിക്കും. തടയണ നിർമിക്കാൻ അനുമതി ലഭിച്ചിരുന്നോയെന്ന് കോടതി ചോദിച്ചു. എന്നാൽ തടയണ നിർമിച്ചിട്ടില്ലെന്നും കുളം വികസിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അൻവറി​​​​​െൻറ ഭാര്യാപിതാവ് കോടതിയിൽ പറഞ്ഞു.

അ​ന​ധി​കൃ​ത​മാ​യാ​ണ്​ ത​ട​യ​ണ നി​ർ​മി​ച്ച​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി 2017 ഡി​സം​ബ​ർ 12നായിരുന്നു ക​ല​ക്​​ട​ർ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. ഇ​തി​നെ​തി​രെ അ​ബ്​​ദു​ൽ ല​ത്തീ​ഫാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​​​​​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ലെ പ​ഴ​യ കു​ളം 2015ൽ ​ന​വീ​ക​രി​ച്ചെ​ന്നും കു​ന്നി​ൻ​പ്ര​ദേ​ശ​മാ​യ​തി​നാ​ൽ മ​ഴ പെ​യ്ത് ച​ളി​യും മ​ണ്ണും നി​റ​ഞ്ഞ് കു​ളം നി​ക​ന്നു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ചു​റ്റു​മ​തി​ൽ കെ​ട്ടി സം​ര​ക്ഷി​ച്ചതാണെന്നുമാണ്​​ ഹ​ര​ജി​യി​ൽ പ​റ​യു​ന്ന​ത്. 

Tags:    
News Summary - pv anwar illegal dam-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.