കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിയ തെരഞ്ഞെടുപ്പ് ഫലത്തിെൻറ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പി.വി. അൻവർ എം.എൽ.എ രംഗത്ത്. പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണ്. ഇല്ലെങ്കിൽ യുദ്ധം തോൽക്കും.അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല. "വയനാട്ടിലല്ല,സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത്" എന്നിങ്ങനെയാണ് പരിഹാസം. ഫേസ് ബുക്ക് പേജിലിട്ട കുറിപ്പിലൂടെ ട്രോളുന്നത്. പുതിയ തെരഞ്ഞെടുപ്പ് ഫലത്തിെൻറ അടിസ്ഥാനത്തിൽ രണ്ട് കുറിപ്പുകളാണ് പോസ്റ്റ് ചെയ്തത്.
കുറിപ്പ് ഒന്ന്
"ഈ മനുസൻ തളരില്ല,കോൺഗ്രസ് തോൽക്കില്ല,തിരിച്ച് വരും".!!
കേരളത്തിലെ കോൺഗ്രസുകാർ വക,
രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്,
ബി.ജി.എമ്മും ചേർത്ത് ഇനിയിപ്പോ ഈ ഡയലോഗിന്റെ വരവാണ്.
പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണ്.ഇല്ലെങ്കിൽ യുദ്ധം തോൽക്കും.അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല. "വയനാട്ടിലല്ല,സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത്".
കുറിപ്പ് രണ്ട്
മധ്യപ്രദേശ്,രാജസ്ഥാൻ,ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ റീകൗണ്ടിംഗിന് സാധ്യത.!!കേരളത്തിൽ നിന്നുള്ള പ്രഗത്ഭനായ ഒരു വക്കീൽ ഈ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്ക് പുറപ്പെട്ടിട്ടുണ്ട് എന്ന് സൂചനകൾ.!ഇനി കളി മാറും.!!
തീ പാറും..💪🔥
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.