സിഡ്നി: ഉയരക്കുറവിൻെറ പേരിൽ പരിഹാസമേറ്റ് ജീവൻ വെടിയുമെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞ ഒമ്പത് വയസ്സുകാരൻ ക്വാഡൻ ബെയ്ൽസിനെ ആർക്കും പെട്ടെന്ന് മറക്കാനാവില്ല. ഹൃദയം വിങ്ങിപ്പൊട്ടിയുള്ള ക്വാഡൻെറ കരച്ചിൽ അമ്മ യരാക ബെയ്ൽസാണ് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. ഇതോടെ ക്വാഡനെ പിന്തുണച്ച് ഹോളിവുഡ് താരങ്ങളും സ്പോർട്സ് ഇതിഹാസങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ എത്തി. ആസ്ട്രേലിയയിലെ പ്രമുഖ റഗ്ബി ടീമായ ഇൻറിജനസ് ആൾ സ്റ്റാർസ് ടീമാണ് ക്വാഡന് ആദ്യം തന്നെ സ്നേഹമറിയിച്ചവർ. അവരുടെ പ്രധാന മാച്ചിൻെറ തുടക്കത്തിൽ ടീമിനൊപ്പം മൈതാനത്തേക്ക് നടക്കാൻ ക്വാഡനെയും കൂട്ടി. ടീമിൻെറ നായകൻ ജോയൽ തോംസൻെറ കൈ പിടിച്ചുകൊണ്ട് ക്വാഡൻ നടന്നുവരുേമ്പാൾ ഗാലറിയിൽ പതിനായിരങ്ങളുടെ ആർപ്പുവിളിയായിരുന്നു.
ക്വാഡന് വേണ്ടി മലയാളക്കരയിലും ഒരുപേട് പേർ പിന്തുണയുമായി വന്നിരിന്നു. നടൻ ഗിന്നസ് പക്രു വളരെ വികാരനിർഭരമായ പോസ്റ്റാണ് അന്ന് ഫേസ്ബുക്കിലിട്ടത്. ‘‘മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് .....ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് ...നീ കരയുമ്പോൾ ...നിൻെറ അമ്മ തോൽക്കും .........
ഈ വരികൾ ഓർമ്മ വച്ചോളു. "ഊതിയാൽ അണയില്ല, ഉലയിലെ തീ, ഉള്ളാകെ ആളുന്നു ഉയിരിലെ തീ "- (ഇളയ രാജ). എന്നതായിരുന്നു ഗിന്നസ് പക്രുവിൻെറ പോസ്റ്റ്.
തന്നെ പിന്തുണച്ചതിന് നന്ദിയറിയിച്ചിരിക്കുകയാണ് ക്വാഡനും മാതാവും. ആസ്ട്രേലിയൻ മാധ്യമമായ എസ്.ബി.എസ് മലയാളം വഴിയാണ് ക്വാഡനും മാതാവ് നന്ദി അറിയിച്ചിരിക്കുന്നത്. ക്വാഡന് ഗിന്നസ് പക്രുവുമായി വീഡിയോ കാൾ വഴി സംസാരിക്കണമെന്നും ആഗ്രഹം അറിയിച്ചിട്ടുണ്ട്. ഒരു നടനാകണമെന്നാണ് ക്വാഡൻെറ ആഗ്രഹം. അതുകൊണ്ട് തന്നെ പക്രുവിൻെറ ജീവിതം ക്വാഡന് വലിയ പ്രചോദനമാണെന്നും മാതാവ് യാരാക്ക പറഞ്ഞു. ക്വാഡനും പക്രുവും വീഡിയോ കാൾ വഴി ഉടൻ കാണുമെന്ന് പ്രതൃാശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.