മലപ്പുറം: ഖനന ഭേദഗതി ചട്ടങ്ങളിലും പിഴ ചുമത്തലിലും പ്രതിഷേധിച്ച് മലബാർ മേഖലയിലെ ക്വാറി-ക്രഷർ ഉടമകൾ ചൊവ്വാഴ്ച സൂചന സമരം നടത്തുമെന്ന് മലബാർ മേഖല ക്വാറി-ക്രഷർ ഓണേഴ്സ് ഏകോപന സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മുഴുവൻ ക്വാറികളും അടച്ചിടും.
പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ ജനുവരി അവസാന വാരം മുതൽ അനിശ്ചിത കാല സമരം നടത്തും. വാർത്ത സമ്മേളനത്തിൽ ഏകോപന സമിതി രക്ഷാധികാരി കെ.എം. കോയാമു, വൈസ് ചെയർമാൻമാരായ അബ്ദുൽ ഖാദർ, റസാഖ് പട്ടാക്കൽ, കൺവീനർ ഇബ്രാഹിം പുത്തൻവീട്ടിൽ, അംഗങ്ങളായ ജമാൽ മുഹമ്മദ്, പി.സി. മണി, കെ.ടി. അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.