തോണ്ടൻകുളങ്ങര ക്ഷേത്രത്തിനുസമീപം ​ചേർന്ന പ്രതി​േ​ഷധ യോഗത്തിൽ സംസാരിക്കുന്ന പുളിങ്കുന്ന് ​ശ്രീശൈലം ജിനുമോൻ (വൃത്തത്തിലുള്ളയാൾ)

മതസ്​പർധയുണ്ടാക്കുന്ന പ്രസംഗം; ഹിന്ദു ഐക്യവേദി നേതാവ്​ അറസ്​റ്റിൽ

ആലപ്പുഴ: മതസ്പർധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ച ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി അറസ്​റ്റിൽ. പുളിങ്കുന്ന് ​ശ്രീശൈലം ജിനുമോനെയാണ്​ (42) ആലപ്പുഴ നോർത്ത്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

വയലാറിലെ ആർ.എസ്​.എസ്​-എസ്​.ഡി.പി.ഐ സംഘർഷത്തിൽ ആർ.എസ്​.എസ്​ പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്​ വ്യാഴാഴ്​ച നടത്തിയ പ്രകടനത്തിനുശേഷം തോണ്ടൻകുളങ്ങര ക്ഷേത്രത്തിനുസമീപ​ം ​ചേർന്ന പ്രതി​േ​ഷധ യോഗത്തിലാണ്​ പ്രകോപനപരമായ പരാമർശമുണ്ടായത്​. ​െകാലപാതകത്തിനും മറ്റ്​ ​അക്രമസംഭവങ്ങൾക്കും കാരണം ഇസ്​ലാം മതമാണെന്നാണ്​ ഇയാൾ പ്രസംഗിച്ചത്​.

പ്രസംഗം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മതസ്​പർധ വളർത്തൽ, വിഭാഗീയത സൃഷ്​ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ്​ സ്വമേധയാ കേസെടുക്കുകയായിരുന്നു. നേതാവിനെ പൊലീസ്​ പിടികൂടിയതറിഞ്ഞ്​ ബി.ജെ.പി, ആർ.എസ്​.എസ്​ പ്രവർത്തകർ സ്​റ്റേഷൻ പരിസരത്ത്​ എത്തിയിരുന്നു.

Tags:    
News Summary - Racist speech; Hindu Aikya Vedi leader arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.