നാദാപുരം കോളജിലെ റാഗിങ്: ഒമ്പത് സീനിയർ വിദ്യാർഥികൾക്കെതിരെ കേസ്

കോഴിക്കോട്: നാദാപുരം എം.ഇ.ടി കോളജിൽ റാഗിങ്ങിനിടെ ജൂനിയർ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ ഒമ്പത് സീനിയർ വിദ്യാർഥികൾക്കെതിരെ കേസ്. മാരകായുധങ്ങൾ ഉപയോഗിച്ച് മർദിക്കൽ, പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

നവംബർ ഒന്നിനാണ് കോളജിലെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിനിടെ ജൂനിയറും ഒന്നാം വർഷ ബി.കോം വിദ്യാർഥിയുമായ അയിച്ചോത്ത് നിഹാൽ ഹമീദിന്‍റെ ചെവിയു​ടെ കർണപുടം അടിച്ചു തകർത്തത്. നിഹാൽ കർണപുടത്തിനേറ്റ പരിക്കുകാരണം വിദഗ്ധ ചികിത്സയിലാണ്.

നിഹാൽ ഹമീദിനെ കൂടാതെ, മുഹമ്മദ് റാദി, ബി.സി.എ വിദ്യാർഥി സലാഹുദ്ദീൻ എന്നിവർക്കും റാഗിങ്ങിനിടെ പരിക്കേറ്റു. രണ്ടു മാസം മുമ്പാണ് ജൂനിയർ വിദ്യാർഥികൾ കോളജിൽ പ്രവേശനം നേടിയത്.

വിദ്യാർഥികളെ റാഗ് ചെയ്തതായി രക്ഷിതാക്കളാണ് പൊലീസിലും കോളജ് അധികൃതർക്കും പരാതി നൽകിയത്. കോളജിലെ ആന്റി റാഗിങ് വിരുദ്ധ സമിതി യോഗം ചേരുകയും റാഗിങ് നടന്ന വിവരം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, പൊലീസിൽ ആവശ്യമായ രേഖകൾ നൽകാതെ നടപടി വൈകിപ്പിക്കുകയാണെന്ന പരാതി ഉയർന്നിരുന്നു.

കോളജിൽ റാഗിങ്ങിന്റെ പേരിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും കേസ് മധ്യസ്ഥശ്രമത്തിലൂടെ ഒത്തുതീർക്കലാണ് പതിവ്. ഇതേതുടർന്ന് ആർക്കെതിരെയും നടപടി ഉണ്ടാകാറില്ല.

Tags:    
News Summary - Ragging in Nadapuram College: Case against nine senior students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.