വർക്കല എസ്.എൻ കോളജിൽ റാഗിങ്; മൂന്നുപേരെ പുറത്താക്കി

വർക്കല: എസ്.എൻ കോളജിൽ ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ മൂന്നാം വർഷ വിദ്യാർഥികളായ മൂന്നുപേരെ പുറത്താക്കി. ബി. ജൂബി, ആർ. ജിതിൻ രാജ്, എസ്. മാധവ് എന്നിവരെയാണ് പുറത്താക്കിയത്. കോളജിലെ ആന്‍റിറാഗിങ് സ്ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നു വിദ്യാർഥികളെ പ്രിൻസിപ്പൽ പുറത്താക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണത്തിനും തുടർനടപടികൾക്കുമായി പരാതി വർക്കല പൊലീസിന് കൈമാറി.

ഒക്ടോബർ 10നായിരുന്നു സംഭവം. ഒന്നാം സെമസ്റ്റർ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് പ്രിൻസിപ്പലിന് ലഭിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. അന്നുതന്നെ മർദനത്തിനിരയായ വിദ്യാർഥികളോട് കോളജ് അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോളജിലെ ആന്റിറാഗിങ് സെൽ അന്വേഷണം നടത്തിയത്.

തൊട്ടടുത്ത ദിവസം മാതാപിതാക്കളെ വിളിച്ചുവരുത്തി അന്വേഷണ റിപ്പോർട്ട് വായിച്ച് കേൾപ്പിച്ചു. കുറ്റാരോപിതരുടെ വിശദീകരണം കൂടി ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് മൂന്നുപേരെയും പുറത്താക്കാൻ മാനേജ്മെൻറ് തീരുമാനിച്ചത്.

Tags:    
News Summary - Ragging in varkala sn college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.