ര​ഹ്​​ന ഫാ​ത്തി​മ​യെ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു​കിട്ടണമെന്ന ഹരജി തള്ളി

പത്തനംതിട്ട: രഹ്​ന ഫാത്തിമയെ കസ്​റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസി​​​െൻറ ആവശ്യം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തള്ളി. പകരം വെള്ളിയാഴ്​ച ജയിലിൽ നാലുമണിക്കൂർ ചോദ്യം ചെയ്യാൻ അനുമതി നൽകി.

രഹ്​ന ഫാത്തിമ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്​റ്റ​ുകൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്നും അകാരണമായി പ്രദർശനവസ്തുവാക്കാനാണ് പൊലീസ് കസ്​റ്റഡിയിൽ വാങ്ങുന്ന​െതന്നുമുള്ള രഹ്​നയുടെ അഭിഭാഷക​​​െൻറ വാദം അംഗീകരിച്ചാണ് പൊലീസ് കസ്​റ്റഡി അനുവദിക്കാതിരുന്നത്.

Tags:    
News Summary - Rahana Fathima's case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.