തിരുവനന്തപുരം: വയനാട് മത്സരിക്കുന്നത് സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ തീരുമാനം വൈ കുന്നതിൽ സി.പി.എം നിലപാടുമായി ബന്ധമില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാ മചന്ദ്രന്. വയനാട് സീറ്റില്‍ മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധി മത്സരിക്കുന്നത് സംബന്ധിച്ച് വിചിത്ര നിലപാടാണ് സി.പി.എമ്മിന്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സംഘ്പരിവാർ മനസ്സാണ്. അതുകൊണ്ടാണ് രാഹുൽ ഗാന്ധി അമേത്തിയിൽ തോൽവി ഭയന്നാണ് വയനാടിലേക്ക് ഒാടുന്നതെന്ന് പറഞ്ഞത്.
കേന്ദ്രത്തിൽ പുതിയ സർക്കാർ രൂപവത്കരിക്കുേമ്പാൾ പിന്തുണക്കാൻ സി.പി.എമ്മിന് എം.പിമാരുണ്ടാകില്ല. മോദിക്കെതിരെ രാജ്യത്ത് ജനാധിപത്യ മതേതരത്വത്തിെൻറ പാലം ഉണ്ടാകണമെന്ന ആവശ്യത്തെ തകര്‍ത്തത് സി.പി.എമ്മാണ്. ചുക്കാന്‍പിടിച്ചത് പിണറായി വിജയനുമാണ്. അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.