കൽപറ്റ: സിവില്‍ സർവിസ് പരീക്ഷയില്‍ 410ാം റാങ്ക് നേടി ജില്ലയുടെ അഭിമാനമായ ഗോത്രവർ ഗ യുവതി ശ്രീധന്യ സുരേഷിന് കോൺഗ്രസ് അധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയു മായ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വെള്ളിയാഴ്ച രാത്രിതന്നെ രാഹുല്‍ അഭിനന്ദനം അറിയിച്ചത്.
ശ്രീധന്യക്ക് തെൻറ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചത് കഠിനാധ്വാനവും അർപ്പണബോധവും കൊണ്ടാണെന്നും കൂടുതൽ മഹത്തായ വിജയങ്ങളുണ്ടാകട്ടെയെന്നും രാഹുൽ ആശംസിച്ചു. ശ്രീധന്യയെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു.
സാമൂഹിക പിന്നാക്കാവസ്ഥയോട് പൊരുതി സിവിൽ സർവിസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത് വയനാട്ടിലെ മറ്റു കുട്ടികൾക്ക് പ്രചോദനമാകും. കൂടുതൽ ഉയരങ്ങൾ താണ്ടാൻ ശ്രീധന്യക്ക് മുഖ്യമന്ത്രി എല്ലാ ആശംസകളും നേർന്നു. മന്ത്രി തോമസ് ഐസക് ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ അഭിനന്ദനങ്ങളറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.