കോട്ടക്കൽ: ആയുര്‍വേദത്തിന്റെ സുഗന്ധം നിറഞ്ഞ ഓർമകളുമായി കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യാത്ര തിരിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ഒരാഴ്ച നീണ്ടുനിന്ന ചികിത്സക്കുശേഷമായിരുന്നു ഡല്‍ഹിയിലേക്കുള്ള യാത്ര. ഔഷധോദ്യാനത്തില്‍ അശോക മരത്തിന്റെ തൈ നട്ട് എല്ലാവര്ക്കും നന്ദി പറഞ്ഞാണ് രാഹുലിന്റെ മടക്കം. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി. മാധവന്‍കുട്ടി വാര്യര്‍, സി.ഇ.ഒ ഡോ. ജി.സി. ഗോപാലപിള്ള, ട്രസ്റ്റിമാരായ പി. രാഘവവാര്യര്, ഡോ. കെ. മുരളീധരന്, സി.ഇ. ഉണ്ണികൃഷ്ണന്, കെ.ആര്. അജയ്, ഡോ. സുജിത് എസ്. വാര്യര്‍, ഡോ. പി. രാംകുമാര്‍, ഷൈലജ മാധവന് കുട്ടി, ഡോ. കെ.വി. രാജഗോപാലന്‍, ഡോ. നിഷാന്ത് നാരായണന് എന്നിവര്‍ ചേര്‍ന്ന് യാത്രയയപ്പ് നൽകി.
ആര്യവൈദ്യശാലക്ക് കീഴിലുള്ള ചങ്കുവെട്ടിയിലെ ഔഷധോദ്യാനത്തില്‍ അശോക വൃക്ഷതൈ നട്ട് ശനിയാഴ്ച രാവിലെ 11ഓടെ കാര്‍ മാര്‍ഗമാണ് കൊച്ചി വിമാനത്താവളത്തിലേക്ക് രാഹുൽ ഗാന്ധി തിരിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി ജൂലൈ 20നാണ് ആയുര്‍വേദ ചികിത്സക്കായി കോട്ടക്കലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.