കൽപറ്റ: വയനാട് പാർലമെൻറ് മണ്ഡലത്തിലെ മലയോര മേഖലയിലെ മൊബൈൽ നെറ്റ്‌വർക്ക് പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്ര വിനിമയ മന്ത്രി രവിശങ്കർ പ്രസാദിന് രാഹുൽ ഗാന്ധി എം.പി കത്തയച്ചു. പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന് കത്തിലൂടെ രാഹുൽ ആവശ്യപ്പെട്ടു.
മൊബൈൽ നെറ്റ്വർക്കിെൻറ അപര്യാപ്ത മൂലം പാർലമെൻറ് മണ്ഡലത്തിലെ വനാതിർത്തി മേഖലയിലെ കുട്ടികൾ അടക്കമുള്ളവർക്ക് ഓൺലൈൻ പഠനത്തിന് തടസ്സം നേരിടുന്നുണ്ട്. ഇൻറർ നെറ്റ് കവറേജിെൻറ അപര്യാപ്തതമൂലം ഗോത്ര വിദ്യാർഥികളക്കമുള്ളവർക്ക് നെറ്റ്വർകിനായി ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്നു. ഇൻറർനെറ്റ് അഭാവം മൂലം ഓൺലൈൻ പഠനം മുടങ്ങുന്നത് വിദ്യാർഥികളെ സാരമായി ബാധിക്കും. അതുകൊണ്ടുതന്നെ മൊബൈൽ നെറ്റ്വർക്, ഇൻറർ നെറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്താൻ അടിയന്തര ഇടപെടൽ വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.