കേരളത്തിലെ റോഡുകളുടെ നിർമാണം അശാസ്ത്രീയമായെന്ന് രാഹുൽ ഗാന്ധി

അശാസ്ത്രീയമായ രീതിയിലാണ് ​​കേരളത്തിൽ റോഡുകളുടെ നിര്‍മ്മാണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ മനസിലായെന്നും അദ്ദേഹംപ പറഞ്ഞു.

താന്‍ കടന്നുപോയ റോഡുകളില്‍ തന്നെ ഓരോ അഞ്ച് മിനുട്ടിലും ആംബുലന്‍സുകൾ ചീറിപ്പായുന്നത് കാണാമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. 'അപകടമുണ്ടാക്കും വിധമാണ് ആംബുലന്‍സുകളുടെ ഓട്ടം. ഇതില്‍ ഏറെയും റോഡപകടങ്ങളില്‍പ്പെട്ടവരേയും വഹിച്ചുകൊണ്ടുള്ളതാണ്. അമിത വേഗത്തില്‍ വാഹനമോടിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് താന്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ അതല്ല റോഡുകളുടെ അശാസ്ത്രീയ നിര്‍മ്മാണമാണ് ഇത്രയും അപകടങ്ങള്‍ക്ക് കാരണമെന്ന് പിന്നീട് മനസിലായി' -രാഹുല്‍ പറഞ്ഞു.

ഭരണകക്ഷിയായ എൽ.ഡി.എഫിനെയോ മുഖ്യമന്ത്രിയെയോ വിമര്‍ശിക്കാന്‍ വേണ്ടിയല്ല ഇത് പറയുന്നതെന്നും രാഹുൽ പറഞ്ഞു. ഇപ്പോള്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്. എന്നാൽ, മുന്‍കാലത്ത് യു.ഡി.എഫും ഭരിച്ചിട്ടുണ്ട്. റോഡ് നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി എടുത്ത് പരിഹാരം കാണണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 

Tags:    
News Summary - Rahul Gandhi said that the construction of roads in Kerala is unscientific

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.