പാലക്കാട്: വോട്ടണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നതോടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് ചെയ്യുന്നു. ബി.ജെ.പി ശക്തി കേന്ദ്രങ്ങളിൽ കൃഷ്ണകുമാർ വിയർക്കുന്ന കാഴ്ചായാണ് കാണുന്നത്. 1228 വോട്ടിന്റെ ഭൂരിപക്ഷമാണ് മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോൾ രാഹുലിനുള്ളത്.
ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തായപ്പോൾ നേരിയ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന കൃഷ്ണകുമാറിനെ മൂന്നാം റൗണ്ടിലെത്തിയതോടെ രാഹുൽ മറികടക്കുകയായിരുന്നു. 2021ൽ 3000ൽ അധികം ലീഡുണ്ടായിരുന്ന ഇടങ്ങളിൽ 858 വോട്ടിന്റെ ലീഡ് മാത്രമാണ് ആദ്യ രണ്ട് റൗണ്ട് കഴിഞ്ഞപ്പോൾ ലഭിച്ചത്.
പാലക്കാട് നഗസഭയിൽ തിരിച്ചടിയുണ്ടായാൽ ബി.ജെ.പിക്ക് തിരിച്ചുവരാൻ പ്രയാസമായിരിക്കും. പിരായിരിയും മാത്തൂരും കണ്ണാടിയും ഉൾപ്പെടുന്ന പഞ്ചായത്തുകൾ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു ബി.ജെ.പി. അത് യു.ഡി.എഫിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുന്നു. നഗരസഭയിലെ ട്രെൻറ് അനുകൂലമായതോടെ യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആഹ്ലാദം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.