കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനികളായ പി. ഗോപിനാഥൻ നായർ, കെ.ഇ. മാമ്മൻ എന്നിവരുടെ സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യാമെന്നേറ്റശേഷം പിന്മാറിയ രാഹുൽ ഗാന്ധി രാജ്യത്തിന്റെ ദേശീയ പാരമ്പര്യത്തെ അപമാനിച്ചെന്നും മാപ്പുപറയണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ജവഹർലാൽ നെഹ്റുവിനുമുമ്പ് കോൺഗ്രസ് അധ്യക്ഷനായ ഒറ്റപ്പാലം സ്വദേശി ചേറ്റൂർ ശങ്കരൻ നായർക്ക് പ്രതിമ പോലും സ്ഥാപിക്കാൻ തയാറാവാത്തവരാണ് കോൺഗ്രസുകാർ. നാടിന്റെ പാരമ്പര്യത്തോടോ ദേശീയതയോടോ രാഹുലിന് ഒരു മതിപ്പുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.