തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നത് സംബന്ധിച്ച് റെയിൽവേയും കോർപറേഷനും തമ്മിൽ അവകാശത്തർക്കം. തോട് വൃത്തിയാക്കുന്നതിൽ റെയിൽവേ അലംഭാവമുണ്ടായെന്ന മേയർ ആര്യാ രാജേന്ദ്രന്റെ ആരോപണങ്ങൾ റെയിൽവേ എ.ഡി.ആർ.എം എം.ആർ. വിജി തള്ളി.
റെയിൽവേയുടെ ഭാഗത്തുള്ള തോട് വൃത്തിയാക്കേണ്ടതിന്റെയും ചുമതല കോർപറേഷനാണെന്ന് അവർ പറഞ്ഞു. റെയിൽവേ ട്രാക്കിനടിയിലൂടെ കടന്നുപോകുന്ന ടണൽ വൃത്തിയാക്കാൻ അനുമതി ആവശ്യപ്പെട്ട് നൽകിയ കത്തിന് റെയിൽവേ മറുപടി നൽകിയില്ലെന്ന മേയറുടെ ആരോപണവും അവർ നിഷേധിച്ചു. മേയറുടെ ഈ വാദം പച്ചക്കള്ളമാണെന്നും ഭാവിയിലും ടണൽ വൃത്തിയാക്കാൻ കോർപറേഷന് ഒരു തടസ്സവും ഉണ്ടാവില്ലെന്നും റെയിൽവേ വിശദീകരിക്കുന്നു.
റെയിൽവേ വെള്ളം മാത്രമാണ് തോട്ടിലേക്ക് ഒഴുക്കുന്നത്. മറ്റ് മാലിന്യമൊന്നും തോട്ടിൽ കളയാറില്ല. 2015ലും 2017ലും 2019ലും കോർപറേഷൻ തന്നെയാണ് ഈ ഭാഗം ക്ലീൻ ചെയ്‌തത്. ഇത്തവണ അവർ അസൗകര്യം പറഞ്ഞതുകൊണ്ടുമാത്രമാണ് റെയിൽവേ ഏറ്റെടുത്തതെന്നും റെയിൽവേ വിശദീകരിച്ചു. എന്നാൽ പിറ്റ്ലൈനിന് താഴെയുള്ള മാല്യന്യത്തിെന്റ ചുമതല റെയിൽവേക്ക് തന്നെയെന്ന് മേയർ വ്യക്തമാക്കി. മാലിന്യസംസ്കരണം സംബന്ധിച്ച് റെയിൽവേ മറുപടി പറയേണ്ടിവരുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.