ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ മൂന്ന് ദിവസം വ്യാപക മഴക്ക് സാധ്യത

കോഴിക്കോട്: ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലികാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. വടക്കൻ ആൻഡമാൻ കടലിനു മുകളിലാണ് ന്യൂനമർദ്ദം. ഇത് വടക്ക്-പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഒക്ടോബർ 22ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായും, തുടർന്ന് 48 മണിക്കൂറിൽ ചുഴലിക്കാറ്റായും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.

അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇവയുടെ ഫലമായി കേരളത്തിൽ ഒക്ടോബർ 20 മുതൽ 22 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.

ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 21ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും, 22ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. 

Tags:    
News Summary - rain alert in several kerala districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.