കേരളത്തിൽ15 വരെ മഴക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലും 15–ാം തീയതിവരെ പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് ഒരു ജില്ലയിലും ഉയര്‍ന്ന ചൂടിനുള്ള മുന്നറിയിപ്പില്ല. എല്ലാ ജില്ലകളിലും പകല്‍ താപനില താഴ്ന്നിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന ചൂട് കൊല്ലത്താണു രേഖപ്പെടുത്തിയത്. അവിടെ 36.5 ഡിഗ്രി സെൽഷ്യസാണു താപനില. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത ചൂട് അനുഭവപ്പെട്ടിരുന്ന പാലക്കാട്ട് താപനില 33.7 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നു.

12ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും 13ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 14ന് പത്തനംതിട്ടയിലും 15ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags:    
News Summary - Rain likely up to 15 in Kerala; Yellow alert in five districts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.