photo: പി.ബി. ബിജു

അടുത്ത 5 ദിവസം ഇടി മിന്നലോടെ വ്യാപക മഴക്ക് സാധ്യത; കാലവര്‍ഷം രണ്ടോ മൂന്നോ ദിവസത്തിന​കം

തിരുവനന്തപുരം: അടുത്ത അഞ്ചുദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ ഒന്നുവരെ ഒറ്റപ്പെട്ട ശക്തമായ മഴപെയ്യും. രണ്ടോ മൂന്നോ ദിവസത്തിന​കം കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ട്.

തെ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റ് ശ​ക്തി പ്രാ​പി​ച്ച​തി​ന്‍റെ​യും കേ​ര​ള​തീ​ര​ത്തും തെ​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ലും മേ​ഘ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കൂ​ടി വ​രു​ന്ന​തി​ന്‍റെ​യും ഫ​ല​മാ​യാണ് കാ​ല​വ​ര്‍ഷം എത്തുക.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മോ​ശം കാ​ലാ​വ​സ്ഥ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള തീ​ര​ത്ത് നി​ന്ന് ​മേ​യ് 30 വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ല. കേ​ര​ള-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ട്.

Tags:    
News Summary - rain with thundershowers in Kerala for next 5 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.