ആലപ്പുഴ: മന്ത്രിസഭയിലെ വിശ്വസിക്കാൻ കൊള്ളാത്തയാളായി മന്ത്രി എം.ബി. രാജേഷ് മാറിയെന്ന് കേരള വ്യാപാരി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. വ്യാപാര സംരക്ഷണയാത്രയുടെ ഭാഗമായി ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.ബി. രാജേഷ് കോർപറേറ്റ് ഏജന്റുമാരുടെ കൈയിലെ നൂലാവരുത്. ജനങ്ങൾക്കുവേണ്ടിയാണ് അദ്ദേഹം ഭരിക്കുന്നതെങ്കിൽ ജനകീയസ്വഭാവം കാണിക്കണം. ഇടതുപക്ഷപ്രസ്ഥാനത്തിന്റെ മന്ത്രിയാണെന്ന ബോധമുണ്ടാകണം. അദ്ദേഹം തദ്ദേശവകുപ്പ് ഏറ്റെടുത്തശേഷം 6000 ചെറുകിട കച്ചവടക്കാർ കട പൂട്ടിപ്പോയി. വ്യാപാരികൾ നേരത്തേ പ്രഖ്യാപിച്ച സമരം പിൻവലിച്ചത് മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്.
പ്ലാസ്റ്റിക് നിരോധനം, വ്യാപാര ലൈസൻസ് എന്നിവയിൽ കടുത്ത നിയന്ത്രണങ്ങൾ ചെറുകിട വ്യാപാരമേഖലയെ തകർത്തു. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ കോർപറേറ്റുകളുടെ കടകളിൽ പരിശോധനയില്ലെന്നും അദ്ദേഹം ആരോപിച്ചു.
വാർത്തസമ്മേളനത്തിൽ വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവുഹാജി, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറർ എസ്. ദേവരാജൻ, വി. സബിൽരാജ്, കെ.വി. അബ്ദുൽ ഹമീദ്, ബാബു കോട്ടയിൽ, എ.ജെ. ഷാജഹാൻ, പി.സി. ജേക്കബ്, പി.കെ. ബാപ്പുഹാജി, വി.എം. ലത്തീഫ്, എ.ജെ. റിയാസ്, സലിം രാമനാട്ടുകര, ജേക്കബ് ജോൺ, സുനീർ ഇസ്മായിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.