രാജ്യസഭ സീറ്റ്: എന്തിനാണ് ഇങ്ങനെ ജാതി പറയുന്നത്? -വെള്ളാപ്പള്ളി

കായംകുളം: രാജ്യസഭയിലേക്ക് കോൺഗ്രസ് നിർദേശിച്ച മഹിള കോൺഗ്രസ് നേതാവിന് ന്യൂനപക്ഷമായതിനാലാണ് അവസരം നൽകിയതെന്ന നിലപാടിനോട് യോജിപ്പില്ലെന്നും എന്തിനാണ് ഇങ്ങനെ ജാതി പറയുന്നതെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്തിയൂരിൽ മേട്ടുതറ നാരായണൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന് അവർക്കിഷ്ടമുള്ളവരെ സ്ഥാനാർഥിയാക്കാം. രാജ്യസഭയിലേക്ക് കോൺഗ്രസ് നിർദേശിച്ച മഹിള കോൺഗ്രസ് നേതാവിന് അതിന് യോഗ്യതയുണ്ട്. എന്നാൽ ന്യൂനപക്ഷമായതിനാലാണ് അവസരം നൽകിയതെന്ന നിലപാടിനോട് യോജിപ്പില്ല. എന്തിനാണ് ഇങ്ങനെ ജാതി പറയുന്നത്. എല്ലാവരെയും സോദര ചിന്തയോടെ കാണാൻ കഴിയണം. എന്നാൽ സോദര ചിന്ത പറയുന്നവർ എല്ലാ രംഗത്തും അവഗണിക്കപ്പെടുന്നു. സംഘടിത വോട്ട് ബാങ്കുകാരാണ് രാഷ്ട്രീയത്തിൽ കാര്യങ്ങൾ നിശ്ചയിക്കുന്നതെന്ന് -അദ്ദേഹം പറഞ്ഞു.

പത്തിയൂരിൽ മേട്ടുതറ നാരായണൻ അനുസ്മരണം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു


രമേശ് ചെന്നിത്തല എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. ഇ. സമീർ, ശ്രീജിത്ത് പത്തിയൂർ, എസ്. സലിം കുമാർ, പ്രദീപ് ലാൽ , ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Rajya Sabha candidate: Why talk about caste? -Vellapally Natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.