അട്ടപ്പാടിയിൽ ചാരിറ്റബിൾ സൊസൈറ്റികളുടെ പേരിലും വൻതോതിൽ ഭൂമി വിൽപന -രാമചന്ദ്രൻ കടന്നപ്പള്ളി

അട്ടപ്പാടിയിൽ ചാരിറ്റബിൾ സൊസൈറ്റികളുടെ പേരിലും വൻതോതിൽ ഭൂമി വിൽപന -രാമചന്ദ്രൻ കടന്നപ്പള്ളി

തിരുവനന്തപുരം: അട്ടപ്പാടിയിൽ ചാരിറ്റബിൾ സൊസൈറ്റികളുടെ പേരിലും വൻതോതിൽ ഭൂമി വിൽപനയെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. അഗളി സബ് രജിസ്മാർ ഓഫീസിൽ ചാലക്കുടി ആസ്ഥാനമാക്കി പ്രാവർത്തിക്കുന്ന സനാതന ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ പേരിൽ 1582/2008, 1583/2008, 180/2009, 181/2009, 191/2009, 192/2009, 193/2009, 547/2009, 548/2009, 549/2009, 550/2009, 558/2009, 585/2009, 590/2009 എന്നീ ആധാരങ്ങൾ പ്രകാരം 53.40 ഏക്കർ(2161.32 ആർസ്) ഭൂമി വാങ്ങി. ഇതിൽനിന്നും 196/2014, 197/2014, 198/2014 എന്നീ ആധാരങ്ങൾ പ്രകാരം 11.50 ഏക്കർ( 465.41 ആർസ്) വസ്തു വിറ്റുവെന്ന് കെ.കെ രമക്ക് നിയമസഭയിൽ രേഖാമൂലം മന്ത്രി മറുപടി നൽകി.

 

അഗളി സബ് രജിസ്ട്രാർ ഓഫീസിൽ കൊച്ചിയിലെ നവനിർമാൺ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ പേരിൽ 1398/2004, 400/2004, 1203/2004, 1202/2004, 1399/2004, 401/2004 എന്നീ ആധാരങ്ങൾ പ്രകാരം 30.31ഏക്കർ( 1226.68 ആർസ്) വസ്തു വാങ്ങി. ഇതിൽനിന്ന് 232/2022, 233/2022, 234/2022, 235/2022, 236/2022, 237/2022, 866/2022 എന്നീ ആധാരങ്ങൾ പ്രകാരം മുഴുവൻ ഭൂമിയും മറിച്ച് വിറ്റുവെന്നും മന്ത്രി വ്യക്തമാക്കി.

കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി സംബന്ധിച്ചുള്ള വിവരം റവന്യൂ രേഖകൾ പ്രകാരമുള്ളതായതിനാൽ രജിസ്ട്രേഷൻ വകുപ്പിന് ഭൂപരിധി സംബന്ധിച്ചുള്ള വിവരം ലഭ്യമല്ല. അതിനാൽ പരിധിയിൽ കൂടുതൽ ഭൂമി രജിസ്ട്രേഷൻ നടത്താനും കൈവശം വെക്കാനും ഇവർക്ക് രജിസ്ട്രേഷൻ വകുപ്പ് ഇളവുകളൊന്നും അനുവദിച്ചിട്ടില്ല.

ചാരിറ്റബിൾ സൊസൈറ്റികൾക്ക് റിയൽ എസ്റ്റേറ്റ് ഇടപാട് നടത്തുന്നതിന്, ചാരിറ്റബിൾ സൊസൈറ്റി നിയമങ്ങളായ 1955 -ലെ തിരുവിതാംകൂർ കൊച്ചി ശാസ്ത്ര സാഹിത്യ ധർമ്മ സ്ഥാപന രജിസ്ട്രേഷൻ നിയമം, 1860 -ലെ സൊസൈറ്റി രജിസ്ട്രേഷൻ നിയമം എന്നിവയിൽ വ്യവസ്ഥകളുള്ളതായി കാണുന്നില്ല. ചാരിറ്റബിൾ സൊസൈറ്റികൾ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന വിചിത്രമായ ഉത്തരവും മന്ത്രി നിയമസഭയിൽ നൽകി.

എ.ബി.ഐ ഫാംസ് എന്ന സ്ഥാപനത്തിന്റെ പേരിൽ 232/2022, 233/2022, 234/2022, 235/2022, 236/2022, 237/2022, 238/2022, 239/2022, 865/2022, 866/2022, 867/2022, 868/2022 എന്നീ ആധാരങ്ങൾ പ്രകാരം 52.65 ഏക്കർ ഭൂമി വാങ്ങിയെന്ന് എം.കെ മുനീറിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. അട്ടപ്പാടി ഫാംസ് ആൻഡ്റ് ബ്രീഡേഴ്സ് എന്ന സ്ഥാപനം അഗളി സബ് രജിസ്മാർ ഓഫീസിൽ 226/2025, 85/2025 എന്നീ ആധാരങ്ങൾ പ്രകാരം 7.41 ഏക്ക്ർ( 3 ഹെക്ടർ)ഭൂമി വിൽപ്പന നടത്തി.

കഴിഞ്ഞ പത്ത് വർഷത്തെ രേഖകൾ പരിശോധിച്ചതിൽ ഗംഗൽ ഫാംസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ അഗളി സബ് രജിസ്ട്രാർ ഓഫീസിൽ 1402/2022 നമ്പർ ആധാര പ്രകാരം 8.27 ഏക്കർ വിൽപ്പന നടത്തി. ജാൻ ഫാംസ് ആൻഡ് ബ്രീഡേഴ്സ് എന്ന സ്ഥാപനം അഗളി സബ് രജിസ്മാർ ഓഫീസ് മുഖേന 224/2025, 225/2025, 226/2025 എന്നീ ആധാരങ്ങൾ പ്രകാരം 8.54 ഏക്കർ ഭൂമി വിൽപന നടത്തിയെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് ആദിവാസികൾ മന്ത്രി കെ. രാജനും നവകേരളയാത്രയിൽ മുഖ്യമന്ത്രിക്കും നൽകിയ പരാതികളടക്കം സർക്കാരിന്റെ ചുവപ്പ് നാടയിൽ കുടുങ്ങി. ആദിവാസികളുടെ പരാതികളിലെല്ലാം തട്ടിപ്പ് നടത്തുന്ന റവന്യൂ ഉദ്യോഗസ്ഥരെ തന്നെ അന്വേഷണം നടത്താൻ നിയോഗിക്കുകയാണ് പതിവ് രീതി. മന്ത്രി കെ. രാജൻ ഇതുവരെ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം അന്വേഷിക്കുന്നതിന് ഉന്നതല സംഘത്തെ നിയോഗിക്കാൻ വിസമ്മതിക്കുന്നതിന് പിന്നിൽ ഭൂമാഫിയയുടെ സമ്മർദംമുണ്ടെന്നാണ് ആദിവാസികളുടെ ആരോപണം.

Tags:    
News Summary - Ramachandran Kadannappally says that land in Vanthothil is also being sold in the name of charitable societies in Attappadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.