വിനയമാണല്ലോ വ്രതത്തിൽനിന്ന് ലഭിക്കുന്ന വലിയൊരു ഗുണപാഠം. അഹങ്കാരവും അഹന്തയും അവസാനിപ്പിച്ച് സ്രഷ്ടാവിെൻറ വിധിവിലക്കുകൾ മാനിച്ചുള്ള ജീവിതരീതി ശീലമാക്കാൻ റമദാൻ നോമ്പുകൊണ്ട് സാധിക്കേണ്ടതുണ്ട്. എന്താണോ അല്ലാഹു അനുവദിച്ചത് അതുമാത്രം അനുഭവിക്കുക. എന്തെല്ലാം അവൻ നിരോധിച്ചുവോ അതിൽനിന്നെല്ലാം വിട്ടുനിൽക്കുക. ഉന്നതനും താഴ്ന്നവനും ഒരുപോലെ പട്ടിണി കിടക്കുകയും രാത്രിയിൽ ഒരുപോലെ പ്രാർഥന നടത്തുകയും ചെയ്യുേമ്പാൾ ഉച്ചനീചത്വങ്ങളില്ലാത്ത ഒരു സാമൂഹികജീവിതം സാധ്യമാവുന്നു. ജീവൻ നൽകിയ പടച്ചവൻ എല്ലാ മനുഷ്യരോടും സർവ സൃഷ്ടിജാലങ്ങളോടും കാരുണ്യത്തോടെ പെരുമാറണമെന്നാണ് പഠിപ്പിക്കുന്നത്. അത് പ്രായോഗികമാക്കാൻ റമദാൻ വ്രതം പോലെ മറ്റൊരവസരമില്ല.
ആരോടും പരാതി പറയാതെയും പ്രതികാരം ചെയ്യാതെയുമാണ് വ്രതത്തിെൻറ നാളുകളിൽ കഴിഞ്ഞുകൂടേണ്ടത്. നോമ്പുകാരനെ ആരെങ്കിലും ചീത്ത പറയുകയോ ഉപദ്രവിക്കുകയോ ചെയ്താൽ ‘ഞാൻ നോമ്പുകാരനാണ്’ എന്ന് പറഞ്ഞൊഴിഞ്ഞുകളയാനാണ് മുഹമ്മദ് നബി ഉപദേശിച്ചത്. ഇതിൽനിന്ന് നാം പഠിക്കേണ്ടത് ആരെയും വഴക്കുപറയാതെയും ഉപദ്രവിക്കാതെയും കഴിയുന്ന നോമ്പുകാരനെ പ്രകോപിതനാക്കാനോ ക്ഷോഭിപ്പിക്കാനോ ആർക്കും കഴിയില്ല എന്നതാണ്. കാരണം, സഹനവും ക്ഷമയുമാണ് അയാൾ വ്രതകാലത്ത് ശീലിക്കുന്നത്. വെറും പട്ടിണി കിടന്നാൽ നോമ്പ് പൂർത്തിയാവുകയില്ലെന്ന് സാരം. നോെമ്പടുത്തിട്ട് ചീത്തവാക്കുകളും മോശം പ്രവർത്തനങ്ങളും ഉപേക്ഷിക്കുന്നില്ലെങ്കിൽ അയാൾ ഭക്ഷണവും പാനീയവും കഴിക്കാതിരിക്കണമെന്ന് അല്ലാഹുവിന് ഒരു നിർബന്ധവുമില്ലെന്ന് നബി വ്യക്തമാക്കിയിട്ടുണ്ട്.
ഇത്രയും ശക്തമായതും സ്വാധീനമുള്ളതുമായ ഒരു പരിശീലനമായി റമദാൻ നോമ്പിനെ ഉൾക്കൊള്ളുേമ്പാഴാണ് അതിെൻറ ഫലം വ്യക്തികൾക്കും സമൂഹത്തിനും ലഭിക്കുക. ഒരാൾ മറ്റൊരാളെ നോമ്പു തുറപ്പിച്ചാൽ ഒരു നോെമ്പടുത്ത പ്രതിഫലമുണ്ടെന്നുവരുേമ്പാൾ ആരാധനയുടെ സാമൂഹിക സ്വാധീനം എത്രമാത്രം മനോഹരമാണെന്ന് മനസ്സിലാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.