കോഴിക്കോട്: വിശ്വാസികൾക്ക് ആത്മസംസ്കരണത്തിന് അവസരം നൽകി വിശുദ്ധിയുടെ മാസം വന്നെത്തി. നമസ്കാരവും ഖുർആൻ പാരായണവും ദൈവപ്രകീർത്തനങ്ങളുമായി ഇനി വിശ്വാസികളുടെ ഒരു മാസക്കാലം. മാസപ്പിറവി ചൊവ്വാഴ്ച ദൃശ്യമാവാത്തതിനാലാണ് റമദാൻ ഒന്ന് വ്യാഴാഴ്ച ആരംഭിക്കുന്നത്. കൊടും േവനലിലും ഇടവപ്പാതിയിലുമായാണ് ഇൗ കൊല്ലത്തെ നോമ്പുകാലം. ദൈർഘ്യം കൂടിയ പകലുകളാവും ഇൗ വർഷത്തെ റമദാനിൽ.
െദെവവചനങ്ങളുമായി ജിബ്രീൽ മാലാഖ പ്രവാചകന് മുന്നിലെത്തിയ മാസമാണിത്. സത്യത്തിെൻറ നിലനിൽപിനുതന്നെ ആധാരമായ ബദർ യുദ്ധം നടന്ന മാസം. വംശങ്ങളും ഗോത്രങ്ങളും തിരിഞ്ഞുള്ള കിടമത്സരത്തിനും ചൂഷണത്തിനും മേൽ, സത്യം മാത്രം വിളിച്ചുപറയുന്ന പ്രവാചകെൻറ നേതൃത്വത്തിൽ വിജയം നേടിയ മാസം.
റമദാനിൽ നന്മചെയ്യുന്നവർക്ക് കൂടുതൽ പുണ്യം ലഭിക്കുമെന്ന വാഗ്ദാനമുള്ളതിനാൽ വർഷത്തിൽ നിർബന്ധമായി നടത്തേണ്ട സകാത്ത് വിതരണത്തിന് വിശ്വാസികൾ റമദാനാണ് തെരഞ്ഞെടുക്കുന്നത്. ഇക്കാരണത്താൽ ദാനധർമങ്ങളൊഴുകുന്ന കാലം കൂടിയായി റമദാൻ മാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.